ഉദയനും തൊമ്മനും തമിഴിലേക്ക്

By Staff

ഉദയനും തൊമ്മനും തമിഴിലേക്ക്

മലയാളത്തിലെ സൂപ്പര്‍ഹിറ്റുകള്‍ക്ക് തമിഴില്‍ റീമേക്കുകളൊരുങ്ങുന്നത് പതിവായിട്ടുണ്ട്. ഫ്രന്റ്സ്, ക്രോണിക് ബാച്ചിലര്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങള്‍ തമിഴില്‍ റീമേക്ക് ചെയ്ത് വന്‍വിജയമാണ് നേടിയത്. ഇപ്പോഴിതാ ഈ വര്‍ഷത്തെ മെഗാഹിറ്റ് ചിത്രങ്ങളായ ഉദയനാണ് താരം, തൊമ്മന്റെ മക്കള്‍ എന്നിവയ്ക്കും തമിഴില്‍ റീമേക്കൊരുങ്ങുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ നായകരായ ഈ ചിത്രങ്ങളുടെ തമിഴ് റീമേക്കില്‍ അഭിനയിക്കുന്നത് തമിഴിലെ യുവനിരയിലെ സൂപ്പര്‍താരങ്ങളാണ്.

ഉദയനാണ് താരം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് ആ ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകളായ ഫ്രന്റ്സ്, ക്രോണിക് ബാച്ചിലര്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങള്‍ തമിഴില്‍ റീമേക്ക് ചെയ്തതും ആ ചിത്രങ്ങളുടെ സംവിധായകര്‍ തന്നെയായിരുന്നു.

ഉദയനാണ് താരത്തില്‍ മോഹന്‍ലാല്‍ ചെയ്ത നായകവേഷം തമിഴില്‍ അവതരിപ്പിക്കുന്നത് സൂര്യയാണ്. ശ്രീനിവാസന്റെ സൂപ്പര്‍താര കഥാപാത്രത്തെ പാര്‍ഥിപന്‍ അവതരിപ്പിക്കും. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ കമലായിരിക്കും ഈ ചിത്രം തമിഴില്‍ നിര്‍മിക്കുന്നത്.

ഉദയനാണ് താരത്തിനു പിന്നാലെ വന്‍വിജയം നേടിയ ഷാഫിയുടെ തൊമ്മനും മക്കളും തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ നായകനാവുന്നത് വിക്രമാണ്. ഷങ്കറിന്റെ അന്യനു ശേഷം വിക്രം അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായി വിക്രമും ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി പശുപതിയും അഭിനയിക്കും. തൊമ്മനായി അഭിനയിച്ച രാജന്‍ പി. ദേവിന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മണിവര്‍ണനായിരിക്കും. റോക്ലൈന്‍ വെങ്കിടേശാണ് ചിത്രം നിര്‍മിക്കുന്നത്.

നേരത്തെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തമിഴില്‍ കാശി എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ ചിത്രത്തിലെ അന്ധകഥാപാത്രമായി അഭിനയിച്ച് വിക്രം കൈയടി നേടിയിരുന്നു. കാശിയുടെ വന്‍വിജയം വിക്രമിന്റെ താരവില ഏറെ ഉയര്‍ത്തി.

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ കാഴ്ച വിക്രമിനെ നായകനാക്കി ബ്ലെസ്സി തമിഴില്‍ റീമേക്ക് ചെയ്യുന്നതിന് പദ്ധതിയിട്ടിരുന്നു. ഇതിന്റെ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പിന്നീട് ഈ പദ്ധതി എങ്ങുമെത്തിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X