»   » യന്തിരന്‍ 200 കോടിയിലേക്ക്

യന്തിരന്‍ 200 കോടിയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Endhiran
ശങ്കറിന്റെ ഡ്രീം പ്രൊജക്ടായ യന്തിരന്റെ ബജറ്റ് പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് കുതിയ്ക്കുന്നു. 2008ല്‍ 100 കോടി ബജറ്റില്‍ തീര്‍ക്കണമെന്ന് നിശ്ചയിച്ചാണ് യന്തിരന്റെ ചിത്രീകരണം ആരംഭിച്ചത്.

പിന്നീട് നിര്‍മാണം സണ്‍ പിക്‌ചേഴ്‌സ് ഏറ്റെടുത്തപ്പോള്‍ അത് 120 കോടിയായി ഉയര്‍ന്നു. അധികം താമസിയാതെ ചിത്രത്തിന്റെ നിര്‍മാണ ചെലവ് 150 കോടിയിലേക്കെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. റിലീസിങിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍മാണ ചെലവ് 200 കോടിയാവുമെന്നാണ് സണ്‍ പിക്‌ചേഴ്‌സ് നല്‍കുന്ന സൂചന.

രജനികാന്ത് നായകനാവുന്ന ചിത്രം ലോകവ്യാപകമായി തിയറ്ററുകളിലെത്തിയ്ക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ചൈനയിലും ജപ്പാനിലുമൊക്കെ ആരാധകരുള്ള സൂപ്പര്‍താരത്തിന്റെ ചിത്രം അവിടങ്ങളിലെ മാര്‍ക്കറ്റുകളും പിടിയ്ക്കുമെന്നാണ് പ്രതീക്ഷ. 2000 പ്രിന്റുകളുമായി യന്തിരന്‍ റിലീസ് ചെയ്യുന്നതോടെ രജനി ലോകം കീഴടക്കുമെന്ന് അദ്ദേഹത്തിന്റെ ആരാധകരും കരുതുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam