തമിഴില്‍ ഭാവനയ്‌ക്ക് സ്വന്തം ശബ്ദം
തമിഴില്‍ ഭാവന ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതേവരെ ഒരു ചിത്രത്തിനും സ്വന്തം ശബ്ദം ഉപയോഗിച്ചിരുന്നില്ല.
ഇപ്പോള്‍ 'ജയം കൊണ്ടേന്‍' എന്ന പുതിയചിത്രത്തിനായി ഭാവന സ്വന്തം ശബ്ദം നല്‍കുന്നു. വിനയ് യുടെ നായികയായാണ് ഭാവന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളിലായാണ് സത്യജ്യോതി ഫിലിംസ് നിര്‍മ്മിയ്‌ക്കുന്ന 'ജയം കൊണ്ടേന്‍' ചിത്രീകരിച്ചിരിക്കുന്നത്. ആര്‍ കണ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വിദ്യാസാഗറാണ്.
ചിത്തിരം പേശും തടിയെന്ന ആദ്യചിത്രത്തിന് ശേഷം ഭാവനയ്‌ക്ക് തമിഴിലില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ 'ജയം കൊണ്ടേന്‍' ഭാവന സ്വയം ഡബ്ബ് ചെയ്‌ത ചിത്രമെന്ന പേരില്‍ക്കൂടിയായിരിക്കും അറിയപ്പെടുക. ചിത്രം എത്രയും പെട്ടന്നുതന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഭാവനയുടെ ചിത്രങ്ങള്


Click it and Unblock the Notifications