കഥാപാത്രങ്ങള്‍ക്കുവേണ്ടിയാണ്‌ ഗ്ലാമര്‍ പ്രദര്‍ശനം: നയന്‍താര

By Super

ബില്ല പുറത്തിറങ്ങിയതിനുശേഷം ആരാധകരുടെ ചോദ്യംകാരണം നയന്‍താരക്ക്‌ ഇരിക്കപ്പൊറുതിയില്ല. എന്താണ്‌ ബില്ലയില്‍ നയന്‍സ്‌ ഇത്രയും ഗ്ലാമറസായതെന്നാണ്‌ എല്ലാവര്‍ക്കും അറിയേണ്ടത്‌. എല്ലാവരും തമിഴ്‌ ചലച്ചിത്രലോകത്തെ ഗ്ലാമര്‍ ബോംബ്‌ നമിതയോടാണ്‌ ഇപ്പോള്‍ നയന്‍താരയെ ഉപമിക്കുന്നത്‌.

ബില്ലയില്‍ നയന്‍സിന്റെ ഗ്ലാമര്‍ അത്രയ്‌ക്കുണ്ടെന്നാണഅ ആരാധകര്‍ പറയുന്നത്‌. പക്ഷേ ഗ്ലാമര്‍ പ്രദര്‍ശനത്തെക്കുറിച്ച്‌ ആരാധകര്‍ എന്തുചോദിച്ചാലും തന്റെ കയ്യില്‍ ഉത്തരമുണ്ടെന്ന ഭാവത്തിലാണ്‌ നയന്‍സ്‌.

ഓരോ ചിത്രത്തിലെയും കഥാപാത്രങ്ങള്‍ എങ്ങനെയായിരിക്കണോ അതു ചെയ്യാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണ്‌. ബില്ലയിലെ കഥാപാത്രം അത്തരത്തിലുള്ളതാണ്‌. അതുകൊണ്ട്‌ അങ്ങനെ ചെയ്‌തു- ഇതാണ്‌ നയന്‍സിന്റെ മറുപടി.

എന്നാല്‍ തന്നെ നമിതയോടുപമിച്ച്‌ ഒരു ഗ്ലാമര്‍ ഐക്കണ്‍ ആക്കിക്കളയുന്നത്‌ താരത്തിനൊട്ടു പിടിക്കുന്നുമില്ല. ഒരു ചിത്രത്തില്‍ ഇങ്ങനെ ചെയ്‌തെന്നുവെച്ച്‌ എങ്ങനെയാണ്‌ ഇനിയെല്ലാം ഞാന്‍ ഇത്തരം വേഷങ്ങളാണ്‌ ചെയ്യുകയെന്ന്‌ നിങ്ങള്‍ പറയുന്നത്‌- നീരസം മറച്ചുവെയ്‌ക്കാതെ നയന്‍താര ചോദിക്കുന്നു.

തെലുങ്കില്‍ വന്‍ വിജയമായ ലക്ഷ്‌മിയിലും സാമാന്യം ഭേദമല്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനമാണ്‌ നയന്‍ നടത്തിയത്‌. ലക്ഷ്‌മിയുടെ തമിഴ്‌ പതിപ്പി പ്രദര്‍ശനത്തിന്‌ തയ്യാറായിരിക്കുകയാണ്‌. ഇതേ ചിത്രം മലയാളത്തിലും, ബംഗാളി, ഒറിയ എന്നീ ഭാഷകളിലും വന്‍ പ്രദര്‍ശന വിജയം നേടിയിരുന്നു. ഈ ചിത്രത്തിലെ ഗ്ലാമര്‍ പ്രദര്‍ശനത്തെക്കുറിച്ച്‌ തമിഴ്‌ ആരാധകര്‍ ചോദിച്ചാല്‍ നയന്‍ എന്തുപറയുമോ എന്തോ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X