twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സഹനടനാകാന്‍ ജയറാമിനെ കിട്ടില്ല

    By Staff
    |

    പൂജ നടക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പ്‌ കെആര്‍ജിയുടെ പുതിയ ചിത്രമായ 'ഗുരു എന്‍ ആള്‍' എന്ന ചിത്രത്തില്‍ നിന്നും നടന്‍ ജയറാം പിന്‍മാറി. ചിത്രത്തില്‍ നായകനായ മാധവന്റെ മാധവന്‍റെ സഹനടകാനുള്ള മടികൊണ്ടാണത്രേ ജയറാം അവസാനനിമിഷം ചിത്രത്തില്‍ നിന്നും പിന്മാറിയത്‌.

    ഉടന്‍തന്നെ പടത്തിന്റെ നിര്‍മ്മാതാക്കള്‍ നടന്‍ അബ്ബാസുമായി ബന്ധപ്പെടുകയും ജയറാമിന്റെ സ്ഥാനത്ത്‌ അബ്ബാസിനെ നിശ്ചയിക്കുകയും ചെയ്‌തു. ഏതാനും വര്‍ഷം മുമ്പ്‌ മാധവനും അബ്ബാസും ഒന്നിച്ചഭിനയച്ച ഗൗതം മേനോന്റെ ചിത്രമായ 'മിന്നലെ' വന്‍ വിജയം നേടിയിരുന്നു. പുതിയ ചിത്രമായ 'ഗുരു എന്‍ ആള്‍' രണ്ടുപേരുടെയും സാന്നിധ്യം കൊണ്ട്‌ മകിച്ചതാകുമെന്നാണ്‌ നിര്‍മ്മാതാക്കളുടെ കണക്കുകൂട്ടല്‍.

    ഇപ്പോള്‍ ഒരു ചിത്രംപോലും വേണ്ടത്ര വിജയം നേടാതെയും കയ്യില്‍ ചിത്രങ്ങളിലാല്ലെതെയും നില്‍ക്കുന്ന സാഹചര്യത്തില്‍ സഹനടന്റെ വേഷങ്ങള്‍ ചെയ്യാന്‍ കൂട്ടാക്കാത്ത ജയറാമിന്റെ ഈഗോ ഇതിനകം തന്നെ മദിരാശിയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്‌.

    മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ജയറാം ചിത്രങ്ങളെല്ലാം പരാജയങ്ങളായിരുന്നു. മലയാളത്തില്‍ ജയറാമിനെ എല്ലാവരും ഏറെക്കുറെ തഴഞ്ഞ അവസ്ഥയാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സീതാകല്യാണം, മാജിക് ലാമ്പ്, വിന്‍റര്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങാതെ പെട്ടിയില്‍ തന്നെ ഇരിക്കുകയാണ്.

    അതിനിടെ 'പാര്‍ത്ഥന്‍ കണ്ട പരലോകം' കഴിഞ്ഞയാഴ്ച പുറത്തിറക്കാമെന്ന് കരുതിയപ്പോളാണ് വിജയ് നായകനായ കുരുവി കേരളത്തിലെ 65 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തത്. അതോടെ പാര്‍ത്ഥനും തല്‍‌ക്കാലം പെട്ടിയില്‍ ഇരിക്കേണ്ട സ്ഥിതിയിലായി.

    തമാശയും ഗൗരവമേറിയ വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാനുള്ള ജയറാമിന്റെ കഴിവ്‌ പലചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക്‌ മനസ്സിലായതായണ്‌. തമിഴില്‍ കമലഹാസനെപ്പോലുള്ളതാരങ്ങള്‍ക്കൊപ്പം ജയറാം അഭിനയിച്ചിയ്‌ക്കുകയും ഇവയൊക്കെ വിജയം നേടുകയും ചെയ്‌തിട്ടുണ്ട്‌. തേനാലി, പഞ്ചതന്ത്രം എന്നിവ ഇതിന്‌ ഉദാഹരണങ്ങളാണ്‌. ഇപ്പോള്‍ ഈ നിര്‍ണ്ണായക അവസ്ഥയില്‍ ഈഗോ കൈവിടാന്‍ ജയറാം തയ്യാറാവുകയാണെങ്കില്‍ അദ്ദേഹത്തിന്‌ തമിഴില്‍ത്തന്നെ കൈനിറയെ വേഷങ്ങള്‍ കിട്ടുമെന്നാണ്‌ തമിഴ്‌ചലച്ചിത്രരംഗത്തെ സംസാരം.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X