ബില്ല 2 ലിംഗുസ്വാമി നിര്‍മിയ്ക്കും

സംവിധായകനും നിര്‍മാതാവുമായ ലിംഗുസ്വാമിയും അദ്ദേഹത്തിന്റെ സഹോദരന്‍ സുഭാഷ് ചന്ദ്രയുടെയും നിര്‍മാണ കമ്പനിയായ തിരുപ്പതി ബ്രദേഴ്‌സിന്റെ ബാനറില്‍ ബില്ല 2 നിര്‍മിയ്ക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.
കഴിഞ്ഞ കുറെ നാളുകളായി ബില്ല 2ന്റെ നിര്‍മാതാവിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു വിഷ്ണുവര്‍ദ്ധനും അജിത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബില്ല 2ന്റെ തിരക്കഥ വിഷ്ണുവര്‍ദ്ധന്‍ പൂര്‍ത്തിയാക്കി ലിംഗുസ്വാമിയ്ക്ക് കൈമാറിയിട്ടുണ്ട്.
ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ഇത് സംബന്ധിച്ച് ഒരു ധാരണയിലെത്തിയാല്‍ വിഷ്ണുവര്‍ദ്ധന്‍ ചിത്രം ആരംഭിയ്ക്കും. വെങ്കിട്ട്പ്രഭുവിന്റെ മങ്കഥയുടെ ലൊക്കേഷനിലുള്ള അജിത്തും ബില്ല 2ന്റെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.


Click it and Unblock the Notifications











