മാധവന്‍ ചിത്രത്തില്‍ മംമ്ത നായിക
പരാജയ ചിത്രങ്ങളിലെ നായികയെന്ന ദുഷ്‌പേര് ഇക്കൊല്ലമെങ്കിലും മാറുമെന്ന പ്രതീക്ഷയിലാണ് മംമ്‌ത.
മലയാളത്തിലും തമിഴിലുമായി അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയപ്പെട്ട മംമ്‌ത അഭിനയ രംഗത്ത് പ്രതിസന്ധി നേരിടുമ്പോഴായിരുന്നു രജനിയോടൊപ്പം കുചേലനില്‍ അഭിനയിക്കാനുള്ള അവസരം തേടിയെത്തിയത്.
പൃഥിരാജ് നായകനാക്കി ഫാസില്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രവും മുസാഫിര്‍ എന്ന മലയാള ചിത്രവും മംമ്തയുടെതായി ഇക്കൊല്ലം പുറത്തിറങ്ങും.
ഇപ്പോഴിതാ തമിഴിലെ ചോക്ലേറ്റ് ഹീറോ മാധവനും മംമ്‌തയെ തേടിയെത്തുന്നു. ഷാരൂഖ് ഖാന്‍ നായകനായ യെസ് ബോസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ്‌പ്പതിപ്പില്‍ മാധവന്റെ നായികയാകാനാണ് മംമ്‌തയ്‌ക്ക് ക്ഷണം ലഭിച്ചിരിയ്‌ക്കുന്നത്.
നേരത്തെ ഈ ചിത്രത്തില്‍ കമല്‍ഹാസന്റെ പുത്രി ശ്രുതിഹാസനെയാണ് നായികയായി തീരുമാനിച്ചിരുന്നത്.


Click it and Unblock the Notifications











