»   » സല്‍മാന്റെ നായികയാവാനില്ലെന്ന് നയന്‍സ്

സല്‍മാന്റെ നായികയാവാനില്ലെന്ന് നയന്‍സ്

Posted By: Super
Subscribe to Filmibeat Malayalam
Nayantara
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ നായികയായി ഹിന്ദിച്ചിത്രത്തില്‍ അഭിനയിക്കാനുള്ള നയന്‍താര വേണ്ടെന്നുവച്ചു. ഹിന്ദിച്ചിത്രം ഉപേക്ഷിച്ച നയന്‍താര ഒരു കന്നഡച്ചിത്രത്തിനാണ് ഇപ്പോള്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്.

മലയാളത്തില്‍ അടുത്തിടെ ദിലീപിന്റെ നായികയായി നയന്‍താര അഭിനയിച്ച ബോഡിഗാര്‍ഡിന്റെ ഹിന്ദി റീമേക്കിലാണ് സല്‍മാന്റെ നായികയാവാന്‍ നയന്‍താരയ്ക്ക് ക്ഷണം ലഭിച്ചത്. സിദ്ദിഖ് തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാല്‍ ഹിന്ദി ചിത്രത്തിലേക്കുള്ള സിദ്ദിഖിന്റെ ക്ഷണം സ്‌നേഹപൂര്‍വം നിരസിക്കുകയാണ് നയന്‍താര ചെയ്തത്. ഹിന്ദിച്ചിത്രങ്ങളില്‍ അഭിനയിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണത്രേ നയന്‍സ്.

മാത്രമല്ല ദക്ഷിണേന്ത്യയില്‍ മുന്‍നിര നായികയായ താന്‍ ഹിന്ദിയില്‍ ഒരു പുതുമുഖത്തേപ്പോലെ ഒതുങ്ങേണ്ടതില്ല എന്നാണ് താരത്തിന്റെ തീരുമാനമെന്നും അറിയുന്നു.

തമിഴില്‍ ബോസ് എങ്കിറ ഭാസ്‌കരന്‍, മലയാളത്തില്‍ ഇലക്ട്ര എന്നിവയാണ് നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍. നയന്‍സിന്റെ ആദ്യ കന്നഡ ചിത്രത്തിന്റെ ജോലികളും പുരോഗമിക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam