»   » സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല: നയന്‍സ്

സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല: നയന്‍സ്

Posted By:
Subscribe to Filmibeat Malayalam
Nayantara
മാധ്യമങ്ങളോട് സൂക്ഷിച്ച് ഇടപെടുന്ന താരമാണ് നയന്‍താര. തന്നെപ്പറ്റി പല അപവാദങ്ങളും മാധ്യമങ്ങളിലൂടെ പരക്കുന്പോഴും അതിനൊന്നും മറുപടി പറയാന്‍ പോകാതെ അവരുമായ കൃത്യമായ ഒരകലം പാലിയ്ക്കാന്‍ നയന്‍സ് എപ്പോഴും ശ്രദ്ധിയ്ക്കാറുണ്ട്.

താനൊരു സാധാരണ പെണ്‍കുട്ടിയാണെന്നും വിവാദങ്ങളില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിയ്ക്കാറുണ്ടെന്നും നയന്‍സ് പറയുന്നു. എന്നാല്‍ വിവാദങ്ങള്‍ എങ്ങനെയൊക്കെയോ എന്നെ വിടാതെ പിന്തുടരുകയാണ്. സിനിമയ്ക്ക് പുറത്തുള്ള സ്വകാര്യ ജീവിതം തികച്ചും വ്യക്തിപരമാണെന്നും അതാരും ചികഞ്ഞെടുക്കേണ്ടെന്നുമാണ് നടിയുടെ നിലപാട്. പ്രഭുദേവയുമായി ബന്ധപ്പെടുത്തി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതിനൊന്നും നടി ഒരിയ്ക്കലും മറുപടി പറഞ്ഞിട്ടില്ല. അതേ സമയം ഇതൊക്കെ നിഷേധിയ്ക്കാനും നയന്‍സ് തയാറായിട്ടില്ല.

കഴിഞ്ഞയാഴ്ച നയന്‍സ് മാധ്യമങ്ങളെ നേരില്‍ക്കണ്ടിരുന്നു. പുതിയ തമിഴ് ചിത്രമായ ബോസ് എങ്കിറ ഭാസ്‌ക്കരന്റെ ഷൂട്ടിങ് തീര്‍ന്നതിന് പിന്നാലെ ചെന്നൈയില്‍ വെച്ചാണ് നയന്‍സ് മാധ്യമങ്ങളുമായി മുഖാമുഖം കണ്ടത്.

താന്‍ സിനിമകള്‍ കുറയ്ക്കാന്‍ പോവുകയാണെന്ന തരത്തില്‍ ചില തമിഴ് പത്രങ്ങളില്‍ വന്ന വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്ന് നയന്‍സ് ഈ അഭിമുഖത്തിനിടെ വ്യക്തമാക്കി. എന്റെ വാക്കുകള്‍ അവര്‍ വളച്ചൊടിയ്ക്കുകയായിരുന്നുവെന്നും നയന്‍സ് വ്യക്തമാക്കി. വിവാഹം മുന്നില്‍ക്കണ്ട് നയന്‍സ് സിനിമകള്‍ കുറയ്ക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam