»   » നയന്‍സിന്റെ വില മൂന്ന് കോടി രൂപ!!

നയന്‍സിന്റെ വില മൂന്ന് കോടി രൂപ!!

Posted By:
Subscribe to Filmibeat Malayalam
Nayantara
ക്യാമറയ്ക്ക് മുന്നിലേക്കുള്ള തിരിച്ചുവരവില്‍ നയന്‍താര മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ കേട്ട് മൂക്കത്ത് വിരല്‍വെയ്ക്കുകയാണ് തെന്നിന്ത്യന്‍ സിനിമാക്കാര്‍. രണ്ടാംവരവില്‍ ടോളിവുഡിലെ വമ്പന്‍ താരങ്ങളുടെ സിനിമകളില്‍ ഒപ്പുവച്ച താരം ചില ഡിമാന്റുകള്‍ മുന്നോട്ടുവച്ചതായാണ് അണിയറസംസാരം.

തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ പഴയകാമുകന്‍ ചിമ്പുവിനൊപ്പം അഭിനയിക്കൂവെന്നാണ് അതിലൊന്ന്. തന്റെ റോള്‍ അത്രയും മികച്ചതായാല്‍ മാത്രമേ ഇങ്ങനെയൊരു കാര്യം ആലോചിച്ചാല്‍ മതിയെന്നും സംവിധായകരോടും നിര്‍മാതാക്കളോടും നയന്‍സ് പറയുന്നു.

ചിമ്പുവിനെ നായകനാക്കി നിക്ക് ആര്‍ട്‌സ് ചക്രവര്‍ത്തി ഒരുക്കുന്ന വാളിലെ നായികയാവാന്‍ നയന്‍സിനെ ക്ഷണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം നയന്‍താരയ്‌ക്കൊപ്പം ഒരു സിനിമയിലും അഭിനയിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ചിമ്പു വ്യക്തമാക്കിയിരുന്നു.

തെന്നിന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്ത പ്രതിഫലമാണ് നയന്‍സ് ഇപ്പോള്‍ ചോദിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നും രണ്ടുമല്ല മൂന്ന് കോടി രൂപയാണത്രേ ഈ മലയാളിപ്പെണ്ണ് ഡിമാന്റ് ചെയ്യുന്നത്.

English summary
Tinsel town is abuzz with rumours that the gorgeous Nayanthara, who has made a comeback in style and signing biggie movies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam