രജനിയ്ക്ക് വീണ്ടും ശാരീരികാസ്വാസ്ഥ്യം

ചെന്നൈയിലെ സെന്റ് ഇസബെല്ല ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെന്ന അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നാലു ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിശ്രമം ഉറപ്പുവരുത്താനായി രണ്ടു ദിവസം അദ്ദേഹം ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ തുടരുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
രജനിയ്ക്ക് നെഞ്ചില്‍ അണുബാധയും ബ്രൊങ്കൈറ്റിസുമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ബുധനാഴ്ച രാത്രിയാണ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് രജനി ചികിത്സ തേടിയത്.
പുതിയ ചിത്രം റാണയുടെ ഷൂട്ടിങ് തുടങ്ങിയ ഏപ്രില്‍ 29നും ഇതേപോലെ ശാരീരികാസ്വാസ്ഥ്യവും നിര്‍ജ്ജലീകരണവും കാരണം രജനി വൈദ്യ പരിശോധനയ്ക്ക് എത്തിയിരുന്നു. അന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും രജനി ജോലിത്തിരക്കിലായിരുന്നു.


Click it and Unblock the Notifications