മാദക ദേവത മടങ്ങി വരുന്നു
രമ്യാ കൃഷ്ണനെ ഓര്‍മ്മയില്ലേ. അനുരാഗി എന്ന ഐ വി ശശി ചിത്രം തൊട്ട് പടയപ്പയെന്ന രജനി ചിത്രം വരെ ഓര്‍മ്മയിലെത്തിക്കുന്ന അപൂര്‍വമായ ദേഹവടിവിന്റെ മാദകരൂപം.
അടുത്തയിടെ ഒരേ കടല്‍ എന്ന മമ്മൂട്ടി ശ്യാമപ്രസാദ് ചിത്രത്തിലും രമ്യാ കൃഷ്ണന്‍ ഒരു വേഷം ചെയ്തിരുന്നു. രമ്യയുടെ അഭിനയം ഏറെ നിരൂപക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാലും പടയപ്പയിലെ നീലാംബരി പോലൊരു വേഷം പിന്നീടൊരിക്കലും രമ്യയ്ക്ക് കിട്ടിയില്ല.
നീലാംബരിയ്ക്ക് തുല്യമായ മറ്റൊരു വേഷവുമായി ശക്തമായ മടങ്ങി വരവിനൊരുങ്ങുകയാണ് രമ്യാ കൃഷ്ണന്‍. വിവാഹം നടിമാരുടെ അഭിനയ ജീവിതത്തിന് വിരാമമിടുമെന്ന നടപ്പു നീതി ലംഘിച്ചാണ് രമ്യ സിനിമയില്‍ തുടരുന്നത്.
ഭരതിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന അറുമുഖം എന്ന ചിത്രത്തില്‍ ശക്തമായ ഒരു പ്രതിനായിക വേഷമാണ് രമ്യ ചെയ്യുന്നത്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക. അതിശക്തയായ ഒരു വ്യവസായ പ്രമുഖയുടെ വേഷമാണ് രമ്യാ കൃഷ്ണന്. നീലാംബരിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന ഈ വേഷത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് രമ്യ ആഗ്രഹിക്കുന്നത്.
രമ്യാ കൃഷ്ണന്റെ ചിത്രങ്ങള്‍


Click it and Unblock the Notifications