ജബ് വി മെറ്റിന്റെ തമിഴ് പതിപ്പില്‍ ശ്രിയ
വിജയം നേടിയ ബോളിവുഡ് ചലച്ചിത്രം 'ജബ് വി മെറ്റി'ന്റെ തമിഴ് പതിപ്പില്‍ തൃഷയ്‌ക്ക് പകരം ശ്രിയ അഭിനയിക്കുന്നു. ധനുഷാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജബ് വി മെറ്റ് തമിഴില്‍ ഒരുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹിന്ദി ചിത്രത്തില്‍ കരീന കപൂര്‍ ചെയ്‌ത വേഷം തൃഷയ്‌ക്കു നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിലെ വേഷം സംബന്ധിച്ച് നിര്‍മ്മാതാക്കളുമായുണ്ടായ അഭിപ്രായത്തെത്തുടര്‍ന്ന് തൃഷ പ്രൊജക്ടില്‍ നിന്നും പിന്‍മാറുകയായിരുന്നുവത്രേ.
തൃഷയ്ക്ക് പകരം നായികയായി അഭിനയിക്കുമെന്ന് ചിത്രം നിര്‍മ്മിക്കുന്ന മോസര് ബെയറും വ്യക്തമാക്കിക്കഴിഞ്ഞു. 'ജബ് വി മെറ്റി'ന്റെ ഹിന്ദി പതിപ്പില്‍ നിന്നും തൃഷയെ ഒഴിവാക്കിയെങ്കിലും മോസര്‍ ബെയര്‍ ഒരുക്കുന്ന പുതിയ ചിത്രമായ 'അഭിയും നാനും' എന്ന ചിത്രത്തില്‍ തൃഷതന്നെയാണ് നായികയാവുന്നത്.
പുതിയ ചിത്രമായ 'പഠിക്കാത്തവന്റെ' ജോലികള്‍ തീര്‍ന്നാല്‍ ധനുഷ് ജബ് വി മെറ്റിന്റെ തമിഴ് പതിപ്പിലാണ് അഭിനയിക്കുക. ഇതിന് മുമ്പ് ധനുഷും ശ്രിയയും നായികാനയകന്മാരായ 'തിരുവിളയാല്‍ ആരംഭം' എന്ന ചിത്രം വന്‍ വിജയമായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications