»   » ശശികുമാറിന്റെ നായികയായി സ്വാതി വീണ്ടും തമിഴില്‍

ശശികുമാറിന്റെ നായികയായി സ്വാതി വീണ്ടും തമിഴില്‍

Posted By:
Subscribe to Filmibeat Malayalam
Swathi
കണ്‍കള്‍ ഇരണ്ടാല്‍ എന്ന സൂപ്പര്‍ഹിറ്റ് മെലഡി സോങിലൂടെ തെന്നിന്ത്യയില്‍ തരംഗമായ സ്വാതി വീണ്ടും തമിഴിലേക്ക്.

മൂന്ന് വര്‍ഷം മുമ്പ് തെലുങ്ക് ചാനലില്‍ അവതാരകയായിരുന്ന സ്വാതിയെ സുബ്രഹ്മണ്യപുരത്തിലൂടെ തമിഴിലെത്തിച്ച ശശികുമാര്‍-സമുദ്രക്കനി ടീം തന്നെയാണ് നടിയെ വീണ്ടും തമിഴകത്തേക്ക് മടക്കിക്കൊണ്ടുവരുന്നത്. സമുദ്രക്കനി സംവിധാനം ചെയ്യുന്ന പോരാളി എന്ന ചിത്രത്തില്‍ ശശികുമാറിന്റെ നായികാ വേഷമാണ് സ്വാതിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിക്രമിനെ നായകനാക്കി ശെല്‍വരാഘവന്‍ തുടങ്ങിയ ചിത്രത്തില്‍ സ്വാതി അഭിനയിച്ചിരുന്നു. എന്നാല്‍ ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ഉപേക്ഷിച്ചു. ചിത്രത്തില്‍ അഞ്ജലി, ത്രിഷ എന്നിവരെ നായികമാരാക്കാനാണ് ശശികുമാര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഡേറ്റില്ലാത്തത് സ്വാതിയ്ക്ക് വഴിയൊരുക്കുകയായിരുന്നു.

English summary
Swathi, the Telugu television anchor turned actress made a sensational debut in Tamil with Sasikumar directed pathbreaking Subramaniapuram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam