»   » ത്രിഷയുടെ അമ്മ സംവിധായികയാവുന്നു

ത്രിഷയുടെ അമ്മ സംവിധായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Lakshmi
ബോളിവുഡിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങുന്ന തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷയുടെ അമ്മ ലക്ഷ്മി സംവിധായികയാവാന്‍ ഒരുങ്ങുന്നു.

മകളുടെ മേല്‍വിലാസത്തിലാണ് ഈ താരമാതാവ് സംവിധായികയാവുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. തമിഴ് സിനിമാപ്രേക്ഷകര്‍ക്ക് മുമ്പെ സുപരിചതയാണ് ലക്ഷ്മി. ഇപ്പോഴത്തെ ഹീറോ-ഹീറോയിന്‍മാരുടെ മോഡേണ്‍ മമ്മി വേഷത്തില്‍ തിളങ്ങുന്ന ലക്ഷ്മി വിണ്ണൈതാണ്ടി വരുവായില്‍ ത്രിഷയുടെ അമ്മയുടെ വേഷവും അവതരിപ്പിച്ചിരുന്നു.

ലക്ഷ്മി നിസ്സാരക്കാരിയല്ലെന്നതിന് ഒരു തെളിവ് കൂടി ഇതാ, ഏഴ് ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തതിന്റെ അനുഭവപരിചയവുമായാണ് ലക്ഷ്മി സിനിമാ സംവിധാനരംഗത്തേക്ക് കടക്കുന്നത്. ഇവര്‍ ഒരുക്കിയ രണ്ട് രണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കുകയും പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ പ്രമേയമാക്കിയാണ് നവാഗത സംവിധായിക സിനിമയെടുക്കുന്നത്. ഒരു ബോംബ് സ്‌ഫോടനത്തിന് മൂന്ന് യുവാക്കള്‍ ഇരയാകുന്നതും അത് അവരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിലെ നടീനടന്‍മാരെക്കുറിച്ചുള്ള കാര്യങ്ങളൊന്നും സംവിധായിക വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും അമ്മയുടെ ആദ്യ ചിത്രത്തില്‍ മോള്‍ ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam