ഉദയ്‌നിധിയുടെ നായികയായി ഹന്‍സിക

രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യം ത്രിഷയോ ശ്രുതി ഹാസ്സനോ നായികയാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവര്‍ക്കും കൈനിറയെ സിനിമകള്‍ ഉള്ളതിനാല്‍ ഈ പ്രൊജക്ടില്‍ താത്പര്യം കാണിച്ചില്ല.
തുടര്‍ന്ന് ഹന്‍സികയെ തന്നെ ഉദയ് നായികയായി തീരുമാനിയ്ക്കുകയായിരുന്നു. തമിഴില്‍ ഹന്‍സികയുടെ നാലാം ചിത്രമായിരിക്കും ഇത്. വിജയ് യുടെ നായികയായി ഹന്‍സിക അഭിനയിക്കുന്ന വേലായുധത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ശിവ മനസ്സുള്ള ശക്തി (എസ്എംഎസ്), ബോസ് എങ്കിറ ഭാസ്‌ക്കരന്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷമാണ് രാജേഷ് പുതിയ സിനിമയുടെ ജോലികളിലേക്ക് കടക്കുന്നത്.


Click it and Unblock the Notifications











