ജഗ്ഗുഭായി ആയി രജനി വരുന്നു

By Staff

ജഗ്ഗുഭായി ആയി രജനി വരുന്നു

അടുത്ത രജനീകാന്ത് ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. കെ. എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ജഗ്ഗുഭായി ആണ് ബാബയ്ക്ക് ശേഷം ഒരുങ്ങുന്ന രജനീകാന്ത് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും.

ചിത്രത്തിന്റെ പോസ്ററുകളും പരസ്യങ്ങളും ഇറങ്ങിത്തുടങ്ങി. തമിഴ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജഗ്ഗുഭായിയുടെ പരസ്യത്തില്‍ എ കെ 47 തോക്കിനരികെ തലയടക്കം മൂടുന്ന വസ്ത്രം ധരിച്ചിരിക്കുന്ന രജനീകാന്തിന്റെ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്. മുസ്ലിം തീവ്രവാദികളുടേതു പോലുള്ള വസ്ത്രമാണ് രജനി ധരിച്ചിരിക്കുന്നത്. ജഗ്ഗുഭായി എന്ന തലക്കെട്ടിന് മുകളില്‍ രണ്ട് വെടിയുണ്ടകളുടെ ചിത്രവും ചേര്‍ത്തിരിക്കുന്നു.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പടയപ്പയുടെ സംവിധായകനായ കെ. എസ്. രവികുമാറുമായി വീണ്ടും കൈകോര്‍ക്കുകയാണ് രജനി ഈ ചിത്രത്തിലൂടെ. രജനീകാന്തിന്റെ ഒടുവിലത്തെ ചിത്രമായ ബാബ സുരേഷ് കൃഷ്ണയാണ് സംവിധാനം ചെയ്തത്. അടുത്ത രജനി ചിത്രത്തെ കുറിച്ചുള്ള ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് ജഗ്ഗുഭായിയെ കുറിച്ചുള്ള ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രജനി പുതിയ ചിത്രം ചെയ്യുന്നത്.

രജനിയുടെ ഒടുവിലത്തെ ചിത്രമായ ബാബ വിജയമായാല്‍ സിനിമാഭിനയം നിര്‍ത്തുമെന്നും രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും രജനീകാന്ത്് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒട്ടേറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ബാബവലിയ വിജയമായില്ല. ഇത് രജനീകാന്തിന് തിരിച്ചടിയായി. ഒരു സൂപ്പര്‍ഹിറ്റ് ഒരുക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു വര്‍ഷമായി തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു രജനീകാന്ത്.

മലയാളനടി ഷീല ജഗ്ഗുഭായിയില്‍ അഭിനയിക്കുന്നുണ്ട്. മീനയും ജ്യോതികയുമാണ് നായികമാര്‍. മീന ഇതിന് മുമ്പും രജനിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ജ്യോതിക ആദ്യമായാണ് രജനി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ജഗ്ഗുഭായിയില്‍ പിഎംകെ നേതാവ് ഡോ. എസ്. രാംദാസിനെതിരെ വിമര്‍ശനമടങ്ങിയ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജനീകാന്ത് തന്റെ ചിത്രങ്ങളിലൂടെ യുവാക്കളുടെ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് രാംദാസ് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പിഎംകെ തമിഴ്നാട്ടില്‍ മത്സരിക്കുന്ന ആറ് മണ്ഡലങ്ങളും അവരെ തോല്പിക്കാന്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് രജനി.

എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം ചെയ്യുന്നത്. രജനിയുടെ പടയപ്പ, ബാബ എന്നീ ചിത്രങ്ങള്‍ക്കും സംഗീതം നല്‍കിയത് എ. ആര്‍. റഹ്മാനായിരുന്നു. ക്യാമറ ജീവ. കലാസംവിധാനം സാബു സിറിള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X