തമിഴില്‍ വീണ്ടും വില്ലനായി പൃഥ്വിരാജ്
തമിഴില്‍ വീണ്ടും വില്ലനായി പൃഥ്വിരാജ്
താരസംഘടന അമ്മയുമായുള്ള തര്‍ക്കങ്ങളുടെ പേരില്‍ ഒതുക്കപ്പെട്ട പൃഥ്വിരാജിന് ഒരു ചെറിയ ഇടവേളക്കു ശേഷം നടത്തിയ തിരിച്ചുവരവില്‍ ഒരു പിടി സിനിമകളാണ് ലഭിച്ചത്. മലയാളത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ തന്നെ ഈ നടന്‍ തമിഴിലും സജീവമാവുകയാണ്. തമിഴില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രത്തിലും പൃഥ്വിരാജിന് വില്ലന്‍ വേഷമാണ്.
കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രം റിലീസാവുന്നതിനു മുമ്പുതന്നെ പൃഥ്വിരാജ് അടുത്ത തമിഴ് ചിത്രത്തിനായി കരാറൊപ്പിട്ടുകഴിഞ്ഞു. ശരണ്‍ സംവിധാനം ചെയ്യുന്ന ഇദയ തിരുടന്‍ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തമിഴിലെ വളര്‍ന്നമവരുന്ന യുവതാരമായ ജയം രവിയാണ് ഈ ചിത്രത്തിലെ നായകന്‍. കോളജ് കുമാരനായാണ് ജയം രവി വേഷമിടുന്നത്. കാമ്ന ജഠ്മലാനിയാണ് നായിക. മുന്‍കേന്ദ്രമന്ത്രി രാംജഠ്മലാനിയുടെ പേരമകളാണ് കാമ്ന. തെലുങ്കില്‍ നായികയായി അഭിനയിച്ചിട്ടുള്ള കാമ്നയുടെ ആദ്യത്തെ തമിഴ് ചിത്രമാണിത്.
പ്രണയകഥ പറയുന്ന ഇദയ തിരുടനില്‍ വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. തമിഴില്‍ രണ്ട് ചിത്രങ്ങളിലും വില്ലന്‍ വേഷമാണ് പൃഥ്വിരാജിന്. ശ്രീകാന്ത് നായകനായ കനാ കണ്ടേനിലും പൃഥ്വിരാജിന് നെഗറ്റീവ് റോളായിരുന്നു.
എന്നാല്‍ മലയാളത്തിലേതു പോലെ തമിഴിലും നായകവേഷം തന്നെ വേണമെന്ന നിര്‍ബന്ധം പൃഥ്വിരാജിനില്ല. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ തമിഴില്‍ അഭിനയിക്കുമെന്നതാണ് ഇക്കാര്യത്തില്‍ ഈ നടന്റെ നിലപാട്.


Click it and Unblock the Notifications











