സീമയുടെ മകളും നായികയാവുന്നു
സീമയുടെ മകളും നായികയാവുന്നു
ചലച്ചിത്ര താരങ്ങളുടെ മക്കള്‍ താരങ്ങളാവുന്നത് ഇപ്പോള്‍ പുത്തരിയല്ല. ഒന്നിന് പുറകേ ഒന്നായി പലരും ചലച്ചിത്ര ലോകം പയറ്റി നോക്കുന്നു. -അവകളില്‍ ഒരുനാള്‍ ഒന്ന് കേളിപ്പെടുന്നു - എന്ന കവി വാക്യമാണ് പിന്നത്തെ കഥ. എന്ന് വച്ചാല്‍ ചിലരൊക്കെ രക്ഷപ്പെടുന്നു. മറ്റ് ചിലര്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് ശേഷം അപ്രത്യക്ഷരാവുന്നു. പിന്നെ ഇപ്പോള്‍ അവര്‍ക്കൊക്കെ ഒരു കച്ചിതുരുമ്പ് ഉണ്ട് ടെലിവിഷന്‍ സീരിയല്‍.
ഇങ്ങനെ ഭാഗ്യം പയറ്റാന്‍ ഇതാ ഒരു പെണ്‍മണികൂടി. ചലച്ചിത്ര നടി സീമയുടെയും സംവിധായകന്‍ ഐ.വി. ശശിയുടെയും മകള്‍. അനു എന്നാണ് ഈ പുതിയ നടിയുടെ പേര്. ആദ്യ ഭാഗ്യ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിയ്ക്കുന്നത് മലയാളം അല്ലെന്ന് മാത്രം. തമിഴില്‍ നായികയായി പയറ്റി നോക്കാനാണ് തീരുമാനം.
പുതിയ സംവിധായകനായ എസ്. ആര്‍. സെല്‍വരാജാണ് സംവിധായകന്‍. ചിത്രത്തിന്റെ പേര് കാതല്‍ ഡോട്ട് കോം. ഇപ്പോള്‍ ആവശ്യത്തിനും അനാവശ്യത്തിനും -ഡോട്ട് കോം - ആണല്ലോ. അങ്ങനെയാണ് ഈ കാതലിന് ഒരു ഡോട്ട് കോം വാല് കിട്ടിയത്. പ്രസന്നയാണ് നായകന്‍. പുള്ളിയ്ക്ക് ചരിത്രമുണ്ട്. മണിരത്നത്തിന്റെ ഫൈവ് സ്റാര്‍ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയാണ് പ്രസന്ന ചരിത്രമുണ്ടാക്കിയത്.
പേര് പോലെ തന്നെ കാതല്‍ കാതലിനെക്കുറിച്ച് മാത്രമാണ്. ഒരു പ്രണയ കഥ. മലയാളിയായ ശ്രീ ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീത സംവിധാനം ദേവ.
കാതല്‍ ഡോട്ട് കോമിലെ സന്ധ്യ എന്ന കഥാപാത്രം വഴി അനു തമിഴിലും പിന്നെ മലയാളത്തിലും വലിയ നടിയാവുമെന്നാണ് മാതാപിതാക്കളുടെ പ്രതീക്ഷ.


Click it and Unblock the Notifications