സുധീഷ് തമിഴില്‍
സുധീഷ് തമിഴില്‍
മലയാളത്തില്‍ നിന്ന് ഒരു നടന്‍ കൂടി തമിഴിലെത്തുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ സഹനടനായി മലയാളപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സുധീഷ് തമിഴിലേക്ക് കടക്കുകയാണ്.
അശോക് കാശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുധീഷ് തമിഴിലെത്തുന്നത്. ഉല്‍ട്ട പുല്‍ട്ട എന്ന കന്നഡ ചിത്രത്തിന്റെ റീമേക്കാണിത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സുധീഷ് അവതരിപ്പിക്കുന്നത്.
സംവിധായകനായ അശോക് കാശ്യപാണ് ചിത്രത്തില്‍ നായകനാവുന്നത്. കന്നഡ നടി കൗശി നായികയായി അഭിനയിക്കും.
വിനയപ്രസാദ്, ക്രെയിന്‍ മനോഹര്‍, മദന്‍മോഹന്‍, സത്യപ്രിയ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി.


Click it and Unblock the Notifications