മംമ്ത തമിഴിലേക്ക്
മംമ്ത തമിഴിലേക്ക്
തമിഴിലെ മലയാളികളായ ഗ്ലാമര്‍ നടിമാരെ വെല്ലാന്‍ മംമ്തയുമെത്തുന്നു. അസിനും നയന്‍താരയും മീരാ ജാസ്മിനും ഭാവനയും വാഴുന്ന തമിഴ്നടിമാരുടെ നിരയിലേക്ക് മലയാളത്തില്‍ നിന്ന് മംമ്തയുമെത്തുകയാണ്.
ശിവപതിഗരം എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായാണ് മംമ്ത അഭിനയിക്കുന്നത്. കരുപളനിയപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യ തമിഴ് ചിത്രത്തില്‍ തന്നെ ഗ്ലാമര്‍ വേഷമാണ് മംമ്തക്ക് ലഭിച്ചിരിക്കുന്നത്.
ഗ്ലാമര്‍ വേഷങ്ങളോടുള്ള തന്റെ മമത മംമ്ത മലയാളത്തില്‍ തന്നെ വെളിപ്പെടുത്തിയതാണ്. നയന്‍താരയെ പോലുള്ള നടിമാര്‍ തമിഴിലെത്തിയതിനു ശേഷമാണ് ശരീരപ്രദര്‍ശനത്തിനു തയ്യാറായതെങ്കില്‍ മംമ്തക്ക് ഗ്ലാമര്‍ വേഷത്തിന്റെ കാര്യത്തില്‍ അത്തരം ഭാഷാഭേദങ്ങളൊന്നുമില്ല. മലയാളത്തില്‍ ലങ്കയിലൂടെ മംമ്ത തന്റെ നയം വ്യക്തമാക്കിയതാണ്. തമിഴ്, ഹിന്ദി നടിമാരെ വെല്ലുന്ന വിധത്തിലാണ് മംമ്ത ഈ ചിത്രത്തില്‍ ശരീരപ്രദര്‍ശനത്തിനു തയ്യാറായത്.
ഗ്ലാമര്‍ പ്രദര്‍ശനത്തിനു തയ്യാറാകുന്ന മലയാള നടിമാര്‍ക്ക് തമിഴില്‍ ചാകരയാണ്. ഗ്ലാമര്‍ പ്രദര്‍ശനത്തിന് വിലക്ക് കല്പിക്കാത്ത നടിയെന്ന നിലയില്‍ മംമ്തക്ക് അതുകൊണ്ടു തന്നെ തമിഴില്‍ വന്‍സാധ്യതകളാണുള്ളത്. മറ്റൊരു നയന്‍താരയായി തമിഴില്‍ വിലസാനാണോ മംമ്തയുടെ ഭാവമെന്നാണ് ഇനിയറിയേണ്ടത്.


Click it and Unblock the Notifications