കമലഹാസനും സിമ്രാനും ഒന്നിക്കുന്നു

By Super

തമിഴ് സിനിമയില്‍ ഒന്നാം നമ്പര്‍ താരമായിരുന്ന സിമ്രാന്‍ കമലഹാസന്റെ നായികയായി അഭിനയിക്കുന്നു. പമ്മല്‍ കെ. സംബന്ധം എന്ന ചിത്രത്തിലാണ് ഈ മുന്‍നിരതാരങ്ങള്‍ ജോഡികളായി അഭിനയിക്കുന്നത്.

ചലച്ചിത്ര സംഘട്ടന സംവിധായകനെ കമലഹാസന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. തെലുങ്ക്, തമിഴ് സംവിധായകനും നടനുമായ മൗലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഏറെക്കാലത്തിനു ശേഷമാണ് മൗലി വീണ്ടും സംവിധാനമേഖലയിലേക്ക് തിരിച്ചുവരുന്നത്.

ഹാസ്യമാണ് ചിത്രത്തിലെ പ്രധാനചേരുവ. കമലാഹസനും ജയറാമും ഒന്നിച്ചഭിനയിച്ച ഹാസ്യചിത്രമായ തെനാലി വന്‍വിജയമായിരുന്നു. പമ്മല്‍ കെ. സംബന്ധവും മറ്റൊരു തകര്‍പ്പന്‍ ജയമാകുമെന്നാണ് തമിഴ് സിനിമാവൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്. കമലഹാസന്‍-സിമ്രാന്‍ ജോഡിക്കു പുറമെ അബാസ്-ദേവയാനി കൂട്ടുകെട്ടും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥയും തിരക്കഥയും ഒരുക്കുന്നത് സംവിധായകന്‍ മൗലി തന്നെയാണ്. സംഭാഷണം ക്രേസി മോഹന്‍. ഛായാഗ്രഹണം എസ്. ശരവണന്‍. മീഡിയം ഡ്രീംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കമലഹാസന്‍ ഈയിടെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം പുതുമയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ പമ്മല്‍ കെ. സംബന്ധത്തിലും പുതുമയുള്ള ഏതെങ്കിലും വേഷമായിരിക്കും കമല്‍ അവതരിപ്പിക്കുക എന്ന് കരുതുന്നു. പിന്നെ.... പുതിയ ചിത്രങ്ങളിലുണ്ടായിരുന്നതു പോലെ ഒരു ചുംബനസീനും...!

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X