രേണുകയുടെ ഫിബ്രവരി 14

By Staff

രേണുകയുടെ ഫിബ്രവരി 14

മലയാളത്തില്‍ നിന്ന് തെലുങ്കിലെത്തി അവിടെ ഒന്നാം നിര നായികയായി വളര്‍ന്ന രേണുകാ മേനോന്‍ തമിഴിലും തന്റെ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്നു. ബോയ്സ്, കാതല്‍ എന്നീ ചിത്രങ്ങളിലൂട യുവപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഭരതിനോടൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിലൂടെ തമിഴിന്റെ മനം കവരാനാവുമെന്നാണ് രേണുകയുടെ പ്രതീക്ഷ.

ഭരതും മലയാളിയായ സന്ധ്യയും നായികനായകന്‍മാരായ കാതല്‍ സൂപ്പര്‍ഹിറ്റായതോടെ അതിന്റൈ ചുവടുപിടിച്ചെത്തുന്ന ഫിബ്രവരി 14 എന്ന ചിത്രത്തിലാണ് രേണുക നായികയാവുന്നത്. കാതല്‍ നായകന്‍ ഭരത് ഈ ചിത്രത്തിലും നായകനാവുന്നു.

തമിഴിലെ പ്രമുഖസംവിധായകന്‍ ഷങ്കര്‍ നിര്‍മിച്ച കാതല്‍ റെക്കോഡ് വിജയമാണ് നേടിയത്. കൗമാരപ്രണയകഥ പറയുന്ന ഈ ചിത്രത്തിനു പിന്നാലെ മറ്റൊരു സൂപ്പര്‍ഹിറ്റ് പ്രതീക്ഷയിലൊരുക്കുന്ന ഫിബ്രവരി 14ഉം പ്രണയകഥയാണ് പറയുന്നത്. ഷങ്കറിന്റെ സംവിധാന സഹായി എസ്. പി. ഹോമിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷങ്കറിന്റെ മറ്റൊരു സംവിധാന സഹായിയായിരുന്ന ബാലാജി ശക്തിവേലാണ് കാതല്‍ സംവിധാനം ചെയ്തിരുന്നത്.

തമിഴില്‍ പ്രണയനായകനെന്നു പേരെടുത്ത ഭരതിനോടൊപ്പം വേഷമിടുന്ന പുതിയ ചിത്രത്തില്‍ രേണുകക്ക് ഏറെ പ്രതീക്ഷകളുണ്ട്. കമല്‍ ചിത്രമായ നമ്മളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച രേണുകക്ക് പിന്നീട് മലയാളത്തില്‍ നല്ല അവസരങ്ങള്‍ ഏറെയൊന്നും ലഭിച്ചില്ലെങ്കിലും തെലുങ്കിലെത്തിയപ്പോള്‍ ഈ നടിയുടെ രാശി തെളിയുകയായിരുന്നു. ഇപ്പോള്‍ തമിഴിലും ഭാഗ്യം തേടുകയാണ് ഈ നടി.

മലയാളത്തില്‍ നിന്ന് തെലുങ്കിലേക്കും അവിടെ നിന്ന് തമിഴിലേക്കുമെത്തിയ അസിനു പിന്നാലെയാണ് രേണുകയും അന്യഭാഷകളില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. അസിനെ പോലെ തെലുങ്കിലും തിളങ്ങിയ രേണുകക്ക് അസിന്‍ തമിഴില്‍ നേടിയതു പോലുള്ള വിജയം തമിഴിലും നേടാനാവുമോയെന്നാണ് ഇനി അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X