തമിഴില്‍ മലയാളി തിളക്കം

By Staff

തമിഴില്‍ മലയാളി തിളക്കം

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് തമിഴില്‍ ലഭിക്കുന്നത് വന്‍സ്വീകരണം. മോഹന്‍ലാല്‍ നായകനായ പോപ്കോണിന്റെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. മമ്മൂട്ടിയുടെയും ദിലീപിന്റെയും അടുത്ത ചിത്രങ്ങള്‍ തമിഴില്‍ ഒരുങ്ങുമ്പോള്‍ ബാലചന്ദ്ര മേനോന്‍ തമിഴില്‍ അരങ്ങേറുന്നു. ജെമിനി എന്ന ചിത്രത്തിലെ അഭിനയത്തിന് കലാഭവന്‍ മണിയ്ക്ക് തമിഴ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത് വന്‍ കൈയടി.

ജൂനിയര്‍ സീനിയര്‍, ആനന്ദം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എസ്. പി. രാജ്കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാര്‍മേഘത്തില്‍ മമ്മൂട്ടി നായകനാവുന്നു. അഭിരാമിയാണ് ചിത്രത്തിലെ നായിക.

രാധാരവി, വടിവേലു, മനോരമ, പ്രിയദര്‍ശിനി, വിനു ചക്രവര്‍ത്തി, തലൈവാസല്‍ വിജയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീതം നല്‍കുന്നത് വിദ്യാസാഗറാണ്. എസ്. രാജമ്മാള്‍, എസ്. ചന്ദ്രാദേവി, എസ്. സുബ്രഹ്മണ്യം എന്നിവരാണ് ഗായകര്‍.

രാജ്യത്തിന്റെ വിജയത്തിന് ശേഷം വിക്രമിന്റെ ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ് ദിലീപ്.

സംവിധായകന്‍ ശങ്കറിന്റെ സഹായിയായിരുന്ന വസന്ത ബാലന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ. ബാലചന്ദര്‍ നിര്‍മിക്കുന്ന ചിത്രത്തിന് ആല്‍ബം എന്നാണ് പേരിട്ടിരിക്കുന്നത്. പുതുമുഖങ്ങളായ രാജേഷും അനിതയുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.

തമിഴിലെ ഹിറ്റ് ചിത്രമായ ജെമിനിയിലെ പ്രകടനത്തിന് കലാഭവന്‍ മണിയ്ക്ക് കിട്ടിയിരിക്കുന്നത് വന്‍ കൈയടിയാണ്. തമിഴില്‍ ഇതേ വരെ കാണാത്ത മട്ടിലുള്ള ഒരു വില്ലനെയാണ് മണി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തമി ഴില്‍ കലാഭവന്‍ മണിയുടെ സ്ഥാനമുറപ്പിക്കാന്‍ ഉപകരിക്കുന്നതാണ് ഈ ചിത്രത്തിലെ വേഷം. ചിത്രത്തിലെ നായകനായ വിക്രത്തേക്കാള്‍ ചലച്ചിത്ര മാധ്യമങ്ങള്‍ പ്രശംസ കൊണ്ടുമൂടുന്നത് മണിയെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X