കമലിന്റെ ഇംഗ്ലീഷ് ഗാനം

By Staff

കമലിന്റെ ഇംഗ്ലീഷ് ഗാനം

കമലഹാസന്‍ മറ്റൊരു നടനുവേണ്ടി ഇംഗ്ലീഷില്‍ ഗാനം ആലപിയ്ക്കുന്നു. നള ദമയന്തി എന്ന ചിത്രത്തിലെ നായകന്‍ മാധവന് വേണ്ടിയാണ് കമലഹാസന്‍ ഇംഗ്ലീഷ് ഗാനം പാടുന്നത്.

കമലഹാസന്‍ ആദ്യമായി ഇംഗ്ലീഷില്‍ ഒരു ഗാനം ആലപിച്ചത് 27 വര്‍ഷം മുമ്പാണ്. ശിവ താണ്ഡവം എന്ന മലയാള സിനിമയ്ക്ക് വേണ്ടി ഉഷ ഉതുപ്പിനോടൊപ്പമാണ് അന്ന് കമല്‍ പാടിയത്.

കമലഹാസന്‍ മറ്റൊരു നായകന് വേണ്ടി ഒരു ഗാനം ആലപിക്കുന്നു എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത. സ്വന്തം കഥാപാത്രത്തിന് വേണ്ടി എത്രയോ തവണ പാടിയിട്ടുള്ള കമല്‍ ഇത് രണ്ടാം തവണയാണ് മറ്റൊരു നായകന് വേണ്ടി പാടുന്നത്. ഇതിന് മുമ്പ് നടന്‍ അജിതിന് വേണ്ടി ഉല്ലാസം ചിത്രത്തിലാണ് കമല്‍ പാടിയിരിക്കുന്നത്.

നള ദമയന്തി എന്ന ചിത്രത്തില്‍ പ്രദീപ് ഗോവിന്ദ് എഴുതി രമേഷ് വിനായകം സംവിധാനം ചെയ്ത ഇംഗ്ലീഷ് ഗാനമാണ് കമല്‍ പാടുക. ആസ്ത്രേല്യയിലെ തെരുവുകളില്‍ മാധവന്‍ അലഞ്ഞുതിരിയുന്ന രംഗമാണ് ഈ പാട്ടിനൊപ്പം ചിത്രീകരിക്കുക. ഈ അലഞ്ഞുതിരിയലിനിടയില്‍ സിനിമയിലെ നായകനായ മാധവന് എല്ലാം നഷ്ടപ്പെടുന്നു. പാസ്പോര്‍ട്ട് പോലും.

പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ നിന്നും ആസ്ത്രേല്യയിലേക്ക് കുടിയേറിയ ചെറുപ്പക്കാരനായ നള എന്ന കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിക്കുന്നത്. പക്ഷെ നളയുടെ മനസ്സില്‍ നിറയെ പാലക്കാടന്‍ ഗ്രാമത്തിലെ പ്രകൃതിയും ജീവിതവും ചുരമാന്തുന്നു. ആ ഓര്‍മ്മകളില്‍ ആണ് യുവാവ് പാടുന്നത്:

ഞാന്‍ ഈ തെരുവുകളില്‍ കുടുങ്ങിപ്പോയിരിക്കുന്നു
എനിക്ക് ഒരിടത്തും പോകാനില്ല
എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല
എന്താണ് അറിയേണ്ടതെന്നും എനിക്കറിയില്ല
ഞാന്‍ വെളിച്ചം തേടുകയാണ്...

കമല്‍ ഈ ഗാനം അനശ്വരമാക്കിയിരിക്കുന്നു എന്നാണ് ഗാനസംവിധായകന്‍ പറയുന്നത്.

കമല്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നള എന്ന കഥാപാത്രത്തെ സ്വയം അവതരിപ്പിക്കാന്‍ കമല്‍ ആലോചിച്ചിരുന്നതാണ്. പിന്നീട് ഇത് മാധവന് നല്കി. തമിഴും മലയാളവും സംസാരിക്കുന്ന പാലക്കാട്ടുകാരന്‍ നള മാധവന്റെ കയ്യില്‍ ഭദ്രമായിരിക്കുമെന്ന് കമല്‍ കരുതുന്നു.

നള ഒടുവില്‍ ജാഫ്നയില്‍ നിന്നും വന്ന ദമയന്തിയെ കണ്ടുമുട്ടുന്നു. ദമയന്തിയാവുന്നത് മലയാളം നടി ഗീതു മോഹന്‍ദാസാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X