മീര തമിഴില്‍ മാധവന്റെ നായികയായി

By Super

മലയാളത്തില്‍ നിന്ന് ഒരു നടി കൂടി തമിഴിലെത്തുന്നു- മീരാ ജാസ്മിന്‍. സൂത്രധാരനിലൂടെ അരങ്ങേറ്റം കുറിച്ചതേയുള്ളൂ മീര. തമിഴില്‍ മാധവന്റെ നായികയായി അഭിനയിക്കാനുള്ള അവസരം മീരയെ തേടിയെത്തിയിരിക്കുന്നു.

മമ്മൂട്ടി നായകനായ ആനന്ദത്തിന് ശേഷം ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന റണ്‍ എന്ന ചിത്രത്തിലൂ-ടെ-യാ-ണ് ണ് മീര മാധവന്റെ നായികയായി തമിഴിലെത്തുന്നത്.

മൂണ്‍ മൂണ്‍ സെന്നിന്റെ മകളും റിയാ സെന്നിന്റെ സഹോദരിയുമായ റീമാ സെന്നിനെയാണ് ഈ ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. റീമാ സെന്നിന്റെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്തതുമാണ്. എന്നാല്‍ ഒരു മോഡലിന് ഉപരിയായി നടിയെന്ന നിലയില്‍ ഉയരാന്‍ ക്യാമറയ്ക്ക് മുന്നില്‍ റീമയ്ക്ക് കഴിയാത്തതിനെ തുടര്‍ന്ന് റീമയെ ഒഴിവാക്കുകയായിരുന്നു.

റീമയ്ക്ക് പകരമായാണ് മീരയെ നായികയായി കണ്ടെത്തിയത്. തമിഴില്‍ മീരയ്ക്ക് എന്തുകൊണ്ടും മികച്ച തുടക്കം. മീരയെ കുറിച്ചുള്ള ചില അപവാദങ്ങള്‍ കാരണം മലയാളത്തിലെ സംവിധായകര്‍ ഈ നടിയെ കൈയൊഴിയുകയാണെന്ന് ആരോപമുണ്ടായിരുന്നു. ഫാസിലിന്റെയും രഞ്ജിത്തിന്റെയും ചിത്രത്തില്‍ ആദ്യം നായികയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പിന്നീട് മീരയെ ഒഴിവാക്കുകയായിരുന്നുവത്രെ. അതിനിടയിലാണ് തമിഴില്‍ നിന്ന് മീരയെ തേടി അവസരമെത്തുന്നത്.

മാധവന്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് റണ്ണില്‍. ആദ്യമായാണ് വില്ലന്‍ സ്വാഭാവമുള്ള ഒരു കഥാപാത്രത്തെ മാധവന്‍ അവതരിപ്പിക്കുന്നത്. മാധവന്റെ ഒരു വ്യത്യസ്ത വേഷമാവും റണ്ണിലേത്.

മലയാളത്തില്‍ നിന്നും കൊച്ചിന്‍ ഹനീഫയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രഘുവരന്‍, അനുഹാസന്‍, വിവേക് , അതുല്‍ കുല്‍ക്കര്‍ണി, രാജശ്രീ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

വിദ്യാസാഗറിന്റേതാണ് സംഗീതം. ക്യാമറ ജീവ.

Read more about: meera jasmin madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X