ഗീതു മോഹന്‍ ദാസ് ആസ്ത്രേലിയയില്‍
ഗീതു മോഹന്‍ ദാസ് ആസ്ത്രേലിയയില്‍
കമലഹാസന്റെ പുതിയ ചിത്രത്തില്‍ അഭിനയിയ്ക്കാനായി ഗീതു മോഹന്‍ദാസ് ആസ്ത്രേലിയയിലേയ്ക്ക് പോയി. ഒപ്പം നായക നടന്‍ മാധവനും കൂട്ടരുമുണ്ട്. കമലഹാസന്‍ തന്നെ രചനയും നിര്‍മ്മാണവും നിര്‍വഹിയ്ക്കുന്ന നളദമയന്തി എന്ന ചിത്രത്തിലാണ് ഗീതു നായികയാവുന്നത്. രണ്ടാം ഘട്ട ചിത്രീകരണത്തനായാണ് ഇവര്‍ ആസ്ത്രേലിയയിലേയ്ക്ക് പോയത്.
നായകനായ മാധവന്‍ ഒരു മലയാളിയുടെ വേഷത്തിലാണ്. ഗീതു ശ്രീലങ്കന്‍ തമിഴ് യുവതിയായും അഭിനയിയ്ക്കുന്നു. കമലഹാസന്റെ പമ്മല്‍ കെ. സംബന്ധത്തിന് ശേഷം മൗലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അനു ഹാസന്‍, ശ്രുതിക, ടി പി മാധവന്‍, ഡല്‍ഹി ഗണേശ്, ശ്രീമന്‍, ആദിത്യ ശര്‍മ്മ, കവിയൂര്‍ രേണുക, ദിവ്യദര്‍ശന എന്നിവരും പിന്നെ ആസ്ത്രേലിയയില്‍ നിന്നുള്ള അഭിനേതാക്കളും ചിത്രത്തിലുണ്ടാവും.
നവാഗതനായ സിദ്ധാര്‍ത്ഥയാണ് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത്.


Click it and Unblock the Notifications