മമ്മൂട്ടിക്ക് വീണ്ടും തമിഴ് ചിത്രം
മമ്മൂട്ടിക്ക് വീണ്ടും തമിഴ് ചിത്രം
മലയാളത്തിലെ സൂപ്പര്‍താരം മമ്മൂട്ടിക്ക് വീണ്ടുമൊരു തമിഴ് ചിത്രം കൂടി. ചെറിയ ഇടവേളയ്ക്ക് ശേഷം ശെല്‍വമണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മമ്മൂട്ടിയെ കരാര്‍ ചെയ്തിരിക്കുന്നത്.
ചെമ്പൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി ഒരു പൊലീസ് ഓഫീസറെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങള്‍ വളരെയേറെ ജനസമ്മിതി നേടിയതിനാലാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് പൊലീസ് വേഷം നല്‍കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ ശെല്‍വമണി പറഞ്ഞു.
ചിത്രത്തില്‍ നെപ്പോളിയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ സുഹൃത്തും സഹായിയുമായാണ് നെപ്പോളിയന്‍ അഭിനയിക്കുന്നത്.
എന്‍. ലിംഗസ്വാമി സംവിധാനം ചെയ്യുന്ന ആനന്ദത്തിനു ശേഷം മമ്മൂട്ടിക്ക് ലഭിക്കുന്ന തമിഴ് ചിത്രമാണ് ചെമ്പൈ. നേരത്തെ രാജീവ് മേനോന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തമിഴില്‍ വിജയമായിരുന്നു. ആനന്ദത്തില്‍ മമ്മൂട്ടി ഒരു കുടുംബത്തിലെ കാരണവരെയാണ് അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications