മുന്നാഭായിയുടെ റീമേക്കുമായി കമല്‍
മുന്നാഭായിയുടെ റീമേക്കുമായി കമല്‍
സഞ്ജയ്ദത്ത് നായകനായി അഭിനയിച്ച ഹിന്ദിയിലെ ഹിറ്റ് ചിത്രം മുന്നാഭായി എംബിബിഎസ് തമിഴില്‍ റീമേക്ക് ചെയ്യുന്നു. ഹിന്ദിയില്‍ സഞ്ജയ്ദത്ത് ചെയ്ത വേഷം തമിഴില്‍ കമലഹാസനാണ് അവതരിപ്പിക്കുന്നത്.
വിരുമാണ്ഡിക്ക് ശേഷം കമലഹാസന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണിത്. കമലഹാസന്‍ സംവിധാനം ചെയ്യുകയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത വിരുമാണ്ഡി വിജയമായിരുന്നു.
തമാശചിത്രമായ മുന്നാഭായി എംബിബിഎസ് ഹിറ്റായതിന് പിന്നിലെ ഒരു ഘടകം ആ ചിത്രത്തില്‍ സഞ്ജയ്ദത്ത് സംസാരിക്കുന്ന നാടന്‍ഭാഷയായിരുന്നു. വിരുമാമണ്ഡിയില്‍ കമലഹാസന്‍ ഉപയോഗിച്ചതും തമിഴ്നാട്ടിലെ ഒരു പ്രദേശത്തെ നാടന്‍ഭാഷയാണ്. മുന്നാഭായിയുടെ തമിഴ് റീമേക്കിലും പ്രാദേശിക തമിഴ്ഭാഷയായിരിക്കും കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്.
ശരണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്നേഹയായിരിക്കും ചിത്രത്തിലെ നായിക. സ്നേഹ കമലഹാസന്റെ നായികയാവുന്നത് ആദ്യമായാണ്. ഭരദ്വാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.


Click it and Unblock the Notifications