ആക്ഷന്‍ പരീക്ഷണവുമായി അര്‍ജ്ജുന്‍

By Staff

ആക്ഷന്‍ പരീക്ഷണവുമായി അര്‍ജ്ജുന്‍

വീണ്ടും ആക്ഷന്‍ പരീക്ഷിയ്ക്കുകയാണ് തമിഴ് നടന്‍ അര്‍ജുന്‍. സ്വയം കഥയും തിരക്കഥയും എഴുതി അഭിനയിച്ച പരശുരാം പ്രേക്ഷകര്‍ സ്വീകരിയ്ക്കുമോയെന്ന് കാത്തിരിയ്ക്കുകയാണ് അതിന്റെ സംവിധായകന്‍ കൂടിയായ അര്‍ജുന്‍.

തിന്മയെ മുഴുവന്‍ തകര്‍ക്കുന്ന ഒറ്റയാള്‍ പട്ടാളമായാണ് പരശുറാമില്‍ അര്‍ജുന്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലും ഹിന്ദിയിലും പഴകിയ കഥാ തന്തുവാണ് ഇത്. എങ്കിലും തമിഴില്‍ ഇപ്പോഴും അതിന് പഴക്കം വന്നിട്ടില്ല. ഈ ആഴ്ച കേരളത്തില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം എന്ത് പ്രതികരണം ഉണ്ടാക്കുമെന്ന് കണ്ടറിയണം. തമിഴ് ചിത്രം കാണുന്ന കേരളത്തിലെ ആളുകള്‍ ഒരു പ്രത്യേക വിഭാഗമാണെന്ന് വേണം കരുതാന്‍. അതുകൊണ്ട് തന്നെ കേരളത്തിലും നല്ല പണം കൊയ്യാന്‍ പരശുറാമിന് കഴിഞ്ഞേയ്ക്കും. പക്ഷേ ഇതേ കഥയുമായി ഒരു മലയാളം ചിത്രമിറങ്ങിയാല്‍ നിര്‍മ്മാതാവ് കുത്തുപാള എടുക്കേണ്ടി വരുമെന്നത് ഉറപ്പ്.

പരശുറാമില്‍ ഒറ്റയാള്‍ പട്ടാള വേഷം കെട്ടുന്ന അര്‍ജ്ജുന്‍ എന്ന ഇന്‍സ്പക്ടര്‍ തീവ്രവാദികളെയാണ് നേരിടുന്നത്. കഥയില്‍ തല്ല് മാത്രമായാലെന്ത് രസം. അതുകൊണ്ട് ഇന്‍സ്പക്ടറെ പ്രേമിയ്ക്കാന്‍ മൂന്ന് പെണ്‍കൊടികളെയും കണ്ടെത്തിയിട്ടുണ്ട് കഥാകാരനായ അര്‍ജ്ജുന്‍. പ്രണയം മത്സരിച്ചാവുമ്പോള്‍ പിന്നെ കോമിക് (കോമാളി) രംഗങ്ങള്‍ക്കും കുറവുണ്ടാവില്ലല്ലൊ. അങ്ങനെ ആക്ഷനും പ്രേമവും മാറി മാറി നിറച്ച ചിത്രം കാണാന്‍ തയ്യാറായിക്കൊള്ളൂ.

ഇത്രയുമായാല്‍ പിന്നെ സംഗീതത്തിലും പൊടി പൊടിയ്ക്കാതിരിയ്ക്കാനാവുമോ? അതിനെത്തുന്നത് റഹ്മാന്റെ അടിപൊളിപ്പാട്ടുകളാണ്.

അര്‍ജ്ജുന്‍, കിരണ്‍ എന്നിവരോടൊപ്പം ഗായത്രി രഘുറാം, അബാസ്, കൗണ്ടമണി എന്നിവരും അഭിനയിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X