നന്ദിതാദാസ് മണിരത്നത്തിന്റെ ചിത്രത്തില്‍
നന്ദിതാദാസ് മണിരത്നത്തിന്റെ ചിത്രത്തില്‍
മണിരത്നത്തിന്റെ ചിത്രത്തിലൂടെ നന്ദിതാദാസ് തമിഴില്‍ അരങ്ങേറ്റം നടത്തുന്നു. മാധവനായിരിക്കും ഈ ചിത്രത്തില്‍ നന്ദിതയുടെ നായകന്‍.
മുംബൈയില്‍ രാകേഷ് മെഹ്റയുടെ ഹിന്ദി ചിത്രത്തിന്റെ സെറ്റില്‍ നിന്നും നന്ദിത മണിരത്നത്തെ കാണാന്‍ ചെന്നൈയിലെത്തിയിരുന്നു. വളരെ ശക്തമായ ഒരു കഥാപാത്രമാണ് തനിക്ക് ഈ ചിത്രത്തിലെന്ന് നന്ദിത അറിയിച്ചു. ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും നന്ദിത മണിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.
ദീപാ മേത്തയുടെ വിവാദ ചിത്രമായ ഫയറിലൂടെ ചലച്ചിത്രവേദിയിലെത്തിയ നന്ദിത വ്യത്യസ്തമായ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. ഈയിടെ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ജാഗ് മുന്ദ്രയുടെ ബവന്ദര്‍ എന്ന ചിത്രത്തിലെ ബലാത്സംഗത്തിനിരയായ സ്ത്രീയുടെ വേഷം അവതരിപ്പിച്ച നന്ദിത നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ചിത്രകാരനായ ജതിന്‍ ദാസിന്റെ മകളായ നന്ദിതാദാസ് രണ്ട് മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുമാ ജോസണ്‍ സംവിധാനം ചെയ്ത ജന്മദിനത്തിലും വി. കെ. പ്രകാശ് സംവിധാനം ചെയ്ത പുനരധിവാസത്തിലും.


Click it and Unblock the Notifications