നിത്യയും ജയയും ഒന്നിച്ച് തമിഴ് ചിത്രത്തില്‍
നിത്യയും ജയയും ഒന്നിച്ച് തമിഴ് ചിത്രത്തില്‍
സുനിലും ഭാവനയും മലയാളത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. എന്നാല്‍ ചിത്തിരം പേശുതടി എന്ന തമിഴ് ചിത്രത്തില്‍ ഇരുവരും നായികാനായകന്‍മാരായി. ഇരുവരുടെയും കന്നി തമിഴ് ചിത്രമായിരുന്നു ചിത്തിരം പേശുതടി. ചിത്രം സൂപ്പര്‍ഹിറ്റായതോടെ സുനിലും ഭാവനയും തമിഴ് പ്രേക്ഷകരുടെ പ്രിയതാരങ്ങളായി.
പൃഥ്വിരാജും ഗോപികയും മലയാളത്തില്‍ ഇതുവരെ ഒരു ചിത്രത്തില്‍ ഒന്നിച്ചിട്ടില്ല. കനാ കണ്ടേന്‍ എന്ന തമിഴ് ചിത്രമാണ് ഇരുവരെയും സ്ക്രീനില്‍ ആദ്യമായി ഒന്നിപ്പിച്ചത്. ഗോപിക നായികയും പൃഥ്വിരാജ് വില്ലനും. ആ ചിത്രത്തോടെ ഇരുവരും തമിഴില്‍ തിരക്കേറിയ താരങ്ങളായി.
ഇതേ വഴിയിലാണ് ഇപ്പോള്‍ നിത്യാദാസും ജയസൂര്യയും. മലയാളത്തില്‍ ഒന്നിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും തമിഴ് ചിത്രത്തില്‍ ഇരുവരും കണ്ടുമുട്ടുന്നു. നിത്യാദാസ് നായികയാവുന്ന മാനദ്ദൊഡു മഴൈക്കാലം എന്ന ചിത്രത്തില്‍ ജയസൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശ്യാമാണ് ഈ ചിത്രത്തിലെ നായകന്‍. ഗ്ലാമര്‍ പ്രദര്‍ശനത്തിനായി സമീക്ഷ എന്ന നടിയെയാണ് നിയോഗിച്ചിരിക്കുന്നത്. കോളജ് പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കുട ക്രൈസ്റ് കോളജിലായിരിക്കും നടക്കുക.


Click it and Unblock the Notifications