twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീരയ്ക്കു വേണ്ടാത്തത് അസിനും ഗോപികയ്ക്കും വേണം

    By Staff
    |

    മീരയ്ക്കു വേണ്ടാത്തത് അസിനും ഗോപികയ്ക്കും വേണം

    പാഠം ഒന്ന് ഒരു വിലാപത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മീരാ ജാസ്മിന്‍ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിനയപാടവമുള്ള നടിയെന്ന പേരെടുത്തത്. സിനിമകളുടെ എണ്ണത്തിലല്ല ഈ നടിക്ക് ഇപ്പോഴും നോട്ടം. മറിച്ച് മികച്ച കഥാപാത്രങ്ങളാണെങ്കില്‍ മാത്രമേ മീര പുതിയ സിനിമകളില്‍ അഭിനയിക്കാന്‍ തയ്യാറാവുന്നൂള്ളൂ.

    കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മീര അതീവശ്രദ്ധാലുവാണ്. മലയാളത്തില്‍ വര്‍ഷത്തിലൊരു ചിത്രമെന്ന നിലയിലേക്ക് മീര സെലക്ടീവായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ മീരക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത പെരുമഴക്കാലത്തില്‍ മാത്രമാണ് അഭിനയിച്ചതെങ്കില്‍ ഈ വര്‍ഷം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിനു ശേഷം പുതിയ മലയാള ചിത്രങ്ങളിലൊന്നും മീര കരാറായിട്ടില്ല.

    പ്രൊജക്ടുകള്‍ സ്വീകരിക്കുന്നതില്‍ മലയാളത്തില്‍ കാട്ടുന്നത്ര ശ്രദ്ധ മീരക്ക് ആദ്യമൊന്നും തമിഴിലുണ്ടായിരുന്നില്ല. മലയാളത്തേക്കാള്‍ ഏറെ പ്രതിഫലം കിട്ടുന്ന തമിഴില്‍ അത്തരം മാനദണ്ഡങ്ങളൊന്നും നോക്കാതെ അഭിനയിച്ച മീര മണിരത്നത്തിന്റെ ആയുധഎഴുത്തില്‍ വേഷമിട്ടതിനു ശേഷം തന്റെ നിലപാട് മാറ്റി. ഇപ്പോള്‍ കഥാപാത്രം തനിക്കിഷ്ടപ്പെട്ടതാണെങ്കില്‍ മാത്രമേ മീര തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറുള്ളൂ.

    ഈയിടെ തമിഴിലെ രണ്ട് പ്രമുഖ പ്രൊജക്ടുകളില്‍ സഹകരിക്കാനുള്ള ഓഫറുകളാണ് മീര തള്ളിയത്. കെ. വി. ആനന്ദ് സംവിധാനം ചെയ്ത കനാ കണ്ടേന്‍, സൂര്യ നായകനായ ഗാജിനി എന്നീ ചിത്രങ്ങളില്‍ നായികയാവാനുള്ള അവസരം മീരയെ തേടിയെത്തിയതാണെങ്കിലും കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടാത്തതിനാല്‍ അവ വേണ്ടെന്നുവച്ചു.

    ഈ രണ്ട് ഓഫറുകളും മീര നിരസിച്ചത് അനുഗ്രഹമായത് മറ്റു രണ്ടു മലയാള നടികള്‍ക്കാണ്. കനാ കണ്ടേനില്‍ നായികയായത് ഓട്ടോഗ്രാഫിലൂടെ തമിഴില്‍ ശ്രദ്ധിക്കപ്പെട്ട ഗോപികയാണ്. ഗാജിനിയില്‍ സൂര്യയുടെ നായികയായത് മലയാളത്തില്‍ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തെലുങ്കില്‍ ഒന്നാം നിര നായികയായ അസിനാണ്.

    സിനിമയിലെ ഭാഗ്യാന്വേഷണത്തിനിടയില്‍ ദേശീയ അവാര്‍ഡ് ജേത്രിയായ മീരാ ജാസ്മിനെ പോലെ കഥാപാത്രത്തിന്റെ പ്രത്യേകതകളൊന്നും ഇവര്‍ക്ക് പ്രധാനമല്ലായിരിക്കാം. മീര നിരസിച്ച വേഷത്തില്‍ കനാ കണ്ടേനില്‍ അഭിനയിച്ച ഗോപിക ചിത്രത്തിലെ നായകനായ ശ്രീകാന്തുമായി ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളിലൂടെ വാര്‍ത്ത സൃഷ്ടിക്കുകയും ചെയ്തു.

    രണ്ട് പ്രമുഖ പ്രൊജക്ടുകള്‍ വേണ്ടെന്നുവച്ച മീര ഇപ്പോള്‍ അഭിനയിക്കുന്നത് ലോഹിതദാസിന്റെ കസ്കൂരിമാന്റെ തമിഴ് റീമേക്കിലാണ്. ചേരന്റെ പുതി ചിത്രത്തിലും മീര നായികയാവുന്നുണ്ട്. നയന്‍താരയെ പോലെയുള്ള മലയാള നടിമാര്‍ തമിഴില്‍ സ്ഥാനമുറപ്പിക്കുന്നതിന് ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ ഏതറ്റം വരെ പോകാനും തയ്യാറാകുമ്പോഴാണ് മികച്ച കഥാപാത്രങ്ങളിലേക്ക് ഒരു നടി കണ്ണുനട്ടിരിക്കുന്നത്.

    മണിരത്നത്തിന്റെ ആയുധഎഴുത്തിലെ ഗംഭീര പ്രകടനത്തിലൂടെ തമിഴ് സിനിമാലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ മീരക്ക് ഒരു ആഗ്രഹം കൂടിയുണ്ട്. മലയാളചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയ മീരക്ക് അത് ഒരിക്കല്‍ കൂടി തമിഴ് ചിത്രത്തിലൂടെ നേടിയെടുക്കണം!

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X