മണിരത്നത്തിന്റെ ചിത്രത്തില്‍ മീരാ ജാസ്മിന്‍
മണിരത്നത്തിന്റെ ചിത്രത്തില്‍ മീരാ ജാസ്മിന്‍
കന്നത്തില്‍ മുത്തമിട്ടാലിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ മീരാ ജാസ്മിന്‍ നായികയാവുന്നു.
തമിഴിലെ മികച്ച തുടക്കത്തിന് ശേഷം ഏതെല്ലാമോ കാരണങ്ങളാല്‍ വന്നുചേര്‍ന്ന ചില അവസരങ്ങള്‍ നഷ്ടപ്പെട്ട മീരാ ജാസ്മിന്‍ മണിരത്നത്തിന്റെ ചിത്രത്തിലൂടെ തമിഴില്‍ വീണ്ടും സ്ഥാനമുറപ്പിക്കുകയാണ്.
അജിത്ത് നായകനാവുന്ന ചിത്രത്തില്‍ മീരയെ കരാര്‍ ചെയ്തിരുന്നെങ്കിലും അവസാന നിമിഷം മീര ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീരയ്ക്ക് രണ്ടാം നായികയുടെ സ്ഥാനമേയുള്ളൂ. എങ്കിലും മണിരത്നത്തിന്റെ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് മീര.
സൂര്യയാണ് മണിരത്നം ചിത്രത്തിലെ നായകന്‍. മാധവന്‍ നായകനായ റണ്‍, ശ്യാം നായകനായ ബാല എന്നിവയായിരുന്നു മീരയുടെ തമിഴിലെ ആദ്യചിത്രങ്ങള്‍.


Click it and Unblock the Notifications