കള്ളം പറഞ്ഞു; ജ്യോതിയുടെ പ്രതിഫലം കുറഞ്ഞു

By Staff

കള്ളം പറഞ്ഞു; ജ്യോതിയുടെ പ്രതിഫലം കുറഞ്ഞു

വിവാഹം കഴിഞ്ഞുവെന്നത് സിനിമാലോകത്ത് നടിമാരെ സംബന്ധിച്ചിടത്തോളം ഒരു മൈനസ് പോയിന്റാണല്ലോ. അതുകൊണ്ടുതന്നെ വിവാഹിതയാണെന്ന കാര്യം താന്‍ അഭിനയിക്കുന്ന സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് അറിയില്ലെങ്കില്‍ അക്കാര്യം മറച്ചുവയ്ക്കാമെന്ന് ഒരു നടിക്ക് തോന്നിയാല്‍ വലിയ തെറ്റാണെന്ന് പറയാനാവില്ല. പക്ഷേ അങ്ങനെ ചെയ്തത് ജ്യോതിര്‍മയിക്ക് പിന്നീട് വിനയായി.

വിവാഹത്തിനു ശേഷം ഇദയ തിരുടന്‍ എന്ന തമിഴ് ചിത്രത്തിലെ ഐറ്റം നമ്പരിലൂടെയാണ് ജ്യോതിര്‍മയി വീണ്ടും സിനിമയിലെത്തിയത്. ഈ ചിത്രത്തിലെ ഗാനരംഗത്തിനായി സംവിധായകന്‍ ചരണ്‍ അവിവാഹിതയായ ഒരു നടിയെയായിരുന്നു തേടിയിരുന്നത്. വിവാഹിതയാണെങ്കിലും അക്കാര്യം മറച്ചുവച്ചാണ് ജ്യോതിര്‍മയി ഐറ്റം നമ്പര്‍ ചെയ്യാനുള്ള അവസരം നേടിയെടുത്തത്.

എന്നാല്‍ ജ്യോതിര്‍മയി വിവാഹിതയാണെന്ന കാര്യം ചരണ്‍ പിന്നീട് അറിഞ്ഞു. തീര്‍ത്തും അസന്തുഷ്ടനായ ചരണ്‍ തന്റെ ദ്വേഷ്യം ജ്യോതിര്‍മയിയോടു തന്നെ തീര്‍ത്തു. ജ്യോതിയുടെ പ്രതിഫലം മുഴുവനായി നല്‍കിയില്ല.

ഖുശ്ബു നിര്‍മിക്കുന്ന തലൈനഗരം എന്ന ചിത്രത്തില്‍ ജ്യോതിയാണ് നായിക. ഖുശ്ബുവിനും നായിക വിവാഹിതയാണെന്ന കാര്യം നേരത്തെ അറിയില്ല. ഇക്കാര്യമറിഞ്ഞപ്പോള്‍ ഖുശ്ബു ചെയ്തതു മറ്റൊന്നായിരുന്നില്ല. ജ്യോതിയുടെ പ്രതിഫലം വെട്ടിക്കുറച്ചു! സിനിമാരംഗത്തെ വിവാഹിതകളുടെ ഒരു ഗതികേട് നോക്കണേ....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X