ഷങ്കറിന്റെ ബോയ്സ്
ഷങ്കറിന്റെ ബോയ്സ്
സൂപ്പര്‍ ഹിറ്റുകള്‍ മാത്രം തീര്‍ക്കുന്ന സംവിധായകനാണ് ഷങ്കര്‍. ഒരു ഒന്നാന്തരം ക്രാഫ്റ്റ്മാനെന്ന് ആദ്യചിത്രമായ ജെന്റില്‍മാനില്‍ തന്നെ തെളിയിച്ച ഷങ്കറിന് തമിഴിലെ നമ്പര്‍ വണ്‍ സംവിധായകനെന്ന പദവി നേരത്തെ പതിഞ്ഞുകിട്ടിയിട്ടുണ്ട്. കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, മുതല്‍വന്‍ എന്നീ ഓരോ ചിത്രത്തിലും വ്യത്യസ്തത കൊണ്ടുവന്നിട്ടുള്ള ഷങ്കറിന്റെ പുതിയ ചിത്രം ഒരു പരീക്ഷണമാണ്.
ബോയ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഞ്ച് ബോയ്സ് ആണ് അഭിനയിക്കുന്നത്. കൂടെ ഒരു ഗേളും. ആറ് പേരും പുതുമുഖങ്ങള്‍.
സിദ്ധാര്‍ഥ്, നകുല്‍, സായി, ഭരത്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ നായകര്‍. നായിക ഹരണി.
ഏറെ കാലത്തെ തിരച്ചിലിന് ശേഷമാണ് ഷങ്കര്‍ പുതിയ ചിത്രത്തിലെ നായകരെ കണ്ടെത്തിയത്. വിവേകും സെന്തിലും ഈ ചിത്രത്തില്‍ അതിഥി താരങ്ങളായെത്തുന്നുണ്ട്.
ഷങ്കറിന്റെ മുന്‍ ചിത്രങ്ങളിലെന്നതു പോലെ ഈ ചിത്രത്തിലും സംഗീതം എ. ആര്‍. റഹ്മാന്റേതു തന്നെ. മലയാളിയായ ക്യാമറാമാന്‍ രവി കെ. ചന്ദ്രനാണ് ഛായാഗ്രഹണം ചെയ്യുന്നത്. സാബു സിറിള്‍ കലാസംവിധാനം നിര്‍വഹിക്കുന്നു.


Click it and Unblock the Notifications