twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിമ്രാന്‍ സിനിമാരംഗം വിടുന്നു

    By Staff
    |

    സിമ്രാന്‍ സിനിമാരംഗം വിടുന്നു

    സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ സിമ്രാന്‍ പാട്ട് നിര്‍ത്തുന്നു. തമിഴിലെ മുന്‍നിര നായികയായി വിലസുന്നതു തുടരുന്ന വേളയിലാണ് വിവാഹിതയായി സിനിമയോട് വിട പറയാന്‍ സിമ്രാന്‍ ഒരുങ്ങുന്നത്. വിടപറയല്‍ പ്രഖ്യാപനം സിമ്രാന്‍ നടത്തിക്കഴിഞ്ഞു.

    മുംബൈയിലെ ബിസിനസുകാരനായ ദിലീപിനെയാണ് സിമ്രാന്‍ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം സിമ്രാന്‍ സിനിമാ രംഗത്തുണ്ടാവില്ല. മൂന്ന് വര്‍ഷമായി തമിഴില്‍ ഇളക്കം തട്ടാത്ത മുന്‍നിര നായിക സ്ഥാനം നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് സിമ്രാന്‍ സിനിമാരംഗത്തോട്് വിടപറയുന്നത്. വിട പറഞ്ഞ പല മുന്‍കാല നായികമാരെയും പോലെ സ്വരം മോശമാവാനായി അവര്‍ കാത്തിരിക്കുന്നില്ല.

    സിനിമാരംഗം വിടാന്‍ തീരുമാനിച്ചതോടെ കരാറായി കഴിഞ്ഞിരുന്ന ഒരു കന്നട ചിത്രത്തിന്റെ അഡ്വാന്‍സ് സിമ്രാന്‍ തിരികെ നല്‍കി. അരശ് ആണ് സിമ്രാന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ശരത്കുമാര്‍ ആണ് ഇതിലെ നായകന്‍.

    ഹിന്ദിയില്‍ നിന്ന് തമിഴിലെത്തിയ സിമ്രാന്‍ നമ്പര്‍ വണ്‍ നായികയുടെ സ്ഥാനത്തേക്ക് ഉയര്‍ന്നത് വളരെ പെട്ടെന്നാണ്. കൊതിപ്പിക്കുന്ന സൗന്ദര്യവും ശാലീനഭാവവും നൃത്തരംഗത്ത് വിലസാനുള്ള കഴിവും സിമ്രാനെ തമിഴിന്റെ പ്രിയങ്കരിയാക്കി.

    കരിയറിനിടയില്‍ ചില വിവാദങ്ങളിലും സിമ്രാന്‍ ചെന്നുപെട്ടു. രാജുസുന്ദരവുമായുള്ള പ്രണയം സിമ്രാന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചതായിരുന്നു. തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സിമ്രാന്‍ വെളിപ്പെടുത്തി. ഇതിനിടയിലാണ് കമലഹാസനുമായി ബന്ധപ്പെടുത്തി മറ്റൊരു വിവാദം കൊഴുത്തത്.

    കമലഹാസനുമായി സിമ്രാന് ബന്ധമുണ്ടെന്ന അപവാദം കമലിന്റെ കുടുംബജീവിതത്തില്‍ പോലും കൊടുങ്കാറ്റുണ്ടാക്കി. അപവാദം നിലനില്‍ക്കുന്ന സമയത്തുതന്നെയാണ് സരിക കമലുമായി പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്. വിവാദം കൊഴുത്തതോടെ സിമ്രാനുമായി യാതൊരു ബന്ധവുമില്ലെന്ന് രാജുസുന്ദരം പ്രഖ്യാപിച്ചു.

    കമല്‍ സിമ്രാനെ വിവാഹം ചെയ്യാന്‍ പോവുന്നു എന്നുവരെ അപവാദം പ്രചരിച്ചു. കമല്‍-സിമ്രാന്‍ വിവാദം പതുക്കെ തണുത്തപ്പോഴാണ് വിവാഹിതയായി സിനിമാ രംഗം വിടാനുള്ള തീരുമാനവും തന്റെ ഭാവിവരനെയും സിമ്രാന്‍ പ്രഖ്യാപിച്ചത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X