കാവ്യയുടെ റോള്‍ വേണ്ടെന്ന് നയന്‍സ്

By Super

ദിലീപിന് സൂപ്പര്‍താര പരിവേഷം നല്‍കിയ മീശ മാധവന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടരുകയാണ്. മീശ മാധവന്‍ നിര്‍മിച്ച സുബൈര്‍ തന്നെയാണ് ഈ ചിത്രം തമിഴിലും നിര്‍മിക്കുന്നത്.

മീശ മാധവനില്‍ കാവ്യാ മാധവന്‍ ചെയ്ത റോള്‍ അവതരിപ്പിക്കാന്‍ നയന്‍താരയെയാണ് സമീപിച്ചത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നിട്ടും ആ റോള്‍ സ്വീകരിക്കണോയെന്ന് നയന്‍സിന് സംശയം. പകരം ജ്യോതിര്‍മയി ചെയ്ത വേഷം മതി തനിക്കെന്ന് നയന്‍സ്. ചിത്രത്തില്‍ ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന റോളാണ് ജ്യോതിയുടേത്.

സാധാരണ നടിമാര്‍ നായികാവേഷം കിട്ടിയില്ല, കഥാപാത്രത്തിന് പ്രാധാന്യമില്ല എന്നൊക്കെ പറഞ്ഞാണ് സിനിമകളൊഴിവാക്കാറുള്ളത്. നയന്‍സ് തന്നെ ഗജിനിയില്‍ അഭിനയിച്ചത് തെറ്റായിപ്പോയി എന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ചിത്രത്തില്‍ അസിന്‍ അവതരിപ്പിച്ച കഥാപാത്രത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്നതിനാലാണ് നയന്‍സ് ഇങ്ങനെ പറഞ്ഞത്.

പക്ഷേ മീശ മാധവന്റെ റീമേക്കില്‍ നായികാവേഷം വേണ്ടെന്നാണ് നയന്‍സ് പറയുന്നത്. ആ കഥാപാത്രം താന്‍ ചെയ്താല്‍ ശരിയാവുമോയെന്നാണ് നയന്‍സിന് സംശയം. ആ റോള്‍ കുറച്ചു ഹെവിയായിപ്പോയെന്നും അത് തന്റെ കൈയില്‍ നില്‍ക്കില്ലെന്നുമാണ് നയന്‍സ് പറയുന്നത്. എന്നാല്‍ അതു കാരണം സിനിമ ഉപേക്ഷിക്കാന്‍ നയന്‍സൊരുക്കമല്ല. പകരം ജ്യോതിര്‍മയി ചെയ്ത വേഷം കൊണ്ട് നയന്‍സ് തൃപ്തിപ്പെട്ടോളും.

ജ്യോതിര്‍മയി ചെയ്തത് ചെറിയ വേഷമാണെങ്കിലും മീശമാധവനിലെ ഗാനരംഗത്തിലൂടെ ജ്യോതിര്‍മയി ഗ്ലാമര്‍ താരമായി തന്നെ പേരെടുത്തു. നയന്‍സിന് അല്ലെങ്കിലും അഭിനയിക്കുന്നതിനേക്കാള്‍ താത്പര്യം ഗ്ലാമര്‍ കാട്ടുന്നതിനാലാണല്ലോ. ജ്യോതിര്‍മയി ചെയ്ത വേഷത്തിലാണെങ്കില്‍ അതിന് നല്ല സാധ്യതയുമുണ്ട്. നയന്‍സിന് തൃപ്തിപ്പെടാന്‍ മറ്റെന്തുവേണം?

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X