അസിന്‍; ഓരോ ചുവടും സൂക്ഷിച്ച്

By Staff

തൊടുന്നതെല്ലാം പൊന്നാക്കിയാണ് അസിന്‍റെ തേരോട്ടം. പലതാരങ്ങളും ഗ്ലാമറിന്‍റെ തിളക്കത്തില്‍ പിടിച്ചുനില്‍ക്കുന്പോള്‍ അസിന് അഭിനയ മികവ് അവകാശപ്പെടാനുണ്ടെന്നുള്ളതില്‍ സംശയമില്ല.

മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ താരത്തിന്‍റെ തുടര്‍ന്നുള്ള ഓരോ പടികളും സൂക്ഷിച്ചുള്ളതായിരുന്നു. മലയാളത്തില്‍ നിന്നും തമിഴിലേയ്ക്കും പിന്നെ തെലുങ്കിലേയ്ക്കും ഇപ്പോള്‍ അവസാനം ബോളിവുഡിലും എത്തിനില്‍ക്കുന്ന അസിന്‍റെ വിജയയാത്ര.

കൈനിറയെ അവസരങ്ങളുണ്ടെങ്കിലും വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചുമാണത്രേ അസിന്‍ ഓരോ ചിത്രങ്ങളും തിരഞ്ഞെടുക്കുന്നത്. എല്ലാത്തിലും ചാടിക്കേറി അഭിനയിക്കില്ലെന്ന് ചുരുക്കും. ഇതിനായി ഏഴു നിയമങ്ങളുടെ ഒരു സംഹിതയ്ക്ക് താരം സ്വയം രൂപംനല്‍കിയിട്ടുണ്ട്.

ഈ ഏഴ് നിയമങ്ങളും പാലിക്കപ്പെടുമെങ്കില്‍ മാത്രമേ അസിന്‍ ഒരു സിനിമയില്‍ അഭിനയിക്കുകയുള്ളുവത്രേ. ഇവ പാലിക്കപ്പെട്ടില്ലെങ്കില്‍ പടമെത്ര വലിയ സംവിധാകന്‍റേതായാലും അസിന്‍ ഒന്നുമാലോചിക്കാതെ നോ പറയും.

നിയമങ്ങളില്‍ ആദ്യത്തേത് തിരക്കഥ നല്ലതാവണമെന്നതാണ്. പിന്നീട് നല്ല സംവിധായനാണോയെന്നും തന്‍റെ വേഷം കാന്പുള്ളതാണോയെന്നും നോക്കും. പിന്നത്തെ കാര്യം സഹപ്രവര്‍ത്തകരെക്കുറിച്ചുള്ളതാണ്. ഇവര്‍ സഹകരണമനോഭാവമുള്ളവരാണെന്ന് ബോധ്യപ്പെടണം. അറിയപ്പെടുന്ന ബാനറും കഴിവുതെളിയിച്ച സംഗീത സംവിധായകനും ക്യാമറമാനുംമായിരിക്കണം.

'ഗജിനി" തമിഴില്‍ നല്‍കിയ ആത്മവിശ്വാസമാണ് അസിനെ ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

ഗജിനിയുടെ ഹിന്ദി പതിപ്പിന്‍റെ ചിത്രീകരണം ഇപ്പോള്‍ നടക്കുകയുമാണ്. ബോളിവുഡില്‍ നിന്നും ലഭിച്ചിരിക്കുന്ന മൂന്ന് നല്ല അവസരങ്ങളെക്കിറിച്ച് അസിന്‍ തീരുമാനമൊന്നും അറിയിച്ചിട്ടില്ല.

ഷാഹിദ് കപൂറിനെ നായകനാക്കി കെന്‍ ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം, സല്‍മാന്‍ ഖാന്‍റെ നായകാനുന്ന സൊഹൈല്‍ ഖാന്‍ ചിത്രം , അമിതാഭ് ബച്ചന്‍റെ മകളായി ഹണി ഇറാനിയുടെ ചിത്രം എന്നിവയാണ് അസിന് കൈവന്നിരിക്കുന്ന മൂന്ന് പ്രധാന അവസരങ്ങള്‍ .

അസിന്റെ ഉടലഴകിന്റെ ചിത്രങ്ങള്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X