»   » കമലും ശ്രീദേവിയും വീണ്ടും ഒന്നിക്കുന്നു

കമലും ശ്രീദേവിയും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Sridevi and Kamal
ഒരു കാലത്ത് കമലഹാസന്‍ ശ്രീദേവി ജോഡികളെ ആരാധിക്കാത്ത സിനിമാപ്രേക്ഷകരില്ലായിരുന്നു. തമിഴകത്തും കേരളത്തിലും ഈ താരജോഡികള്‍ പെര്‍ഫക്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇരുവരും ഒ്ന്നിച്ച പലചിത്രങ്ങളും വന്‍ഹിറ്റുകളായി മാറി.

പിന്നീട് കമല്‍ഹാസന്‍ തെന്നിന്ത്യതന്നെ തട്ടകമാക്കിമാറ്റിയപ്പോള്‍ ശ്രീദേവി ബോളിവുഡിന്റെ തിളക്കങ്ങളിലേയ്ക്ക് മാറി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും വീണ്ടും ഒന്നിയ്ക്കുന്നു. കമല്‍ തന്നെ നിര്‍മ്മിക്കുന്ന വിശ്വരൂപം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഈ താരസംഗമം നടക്കുന്നത്.

ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനാക്ഷി സിന്‍ഹയാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന വേഷമാണ് ശ്രീദേവി കൈകാര്യം ചെയ്യുന്നതെന്നാണ് അറിയുന്നത്.

ബോളിവുഡ് നിര്‍മ്മാതാവ് ബോണികപൂറുമായുള്ള വിവാഹത്തിന് ശേഷം ശ്രീദേവി അഭിനയത്തോട് താല്‍ക്കാലികമായി വിട പറഞ്ഞിരുന്നു. അടുത്തിടെ റിലീസ് ആയ 'മാപ്പിളൈ'യില്‍ ധനുഷിന്റെ ഭാര്യാ മാതാവായി അഭിനയിക്കാനും ശ്രീദേവിയെ ക്ഷണിച്ചിരുന്നെങ്കിലും അത് അവര്‍ നിരസിച്ചു.

എന്നാല്‍ 'വിശ്വരൂപ'ത്തില്‍ ശ്രീദേവിയുടെ സാന്നിദ്ധ്യം വേണമെന്ന് കമലഹാസന്‍ നിര്‍ബ്ബന്ധം പിടിക്കുകയായിരുന്നുവെന്നും. ഉലകനായകന്റെ നിര്‍ബന്ധത്തിന് മുന്നില്‍ മറ്റൊരു വഴിയുമില്ലാതെ ശ്രീദേവി സമ്മതം മൂളുകയായിരുന്നുവെന്നുമാണ് തമിഴകത്തെ സംസാരം

English summary
South India's yesteryear perfect jodi Kamal Hassan and Sridevi to be on screen again. If reports are to be believed, Kamal Hassan and Sridevi to act in Selva Raghavan's new movie Viswaroopam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam