»   » നമിതയും പ്രണയത്തില്‍ വീണു?

നമിതയും പ്രണയത്തില്‍ വീണു?

Posted By:
Subscribe to Filmibeat Malayalam
Namitha
തെന്നിന്ത്യയില്‍ ഗ്ലാമര്‍ തരംഗം തീര്‍ത്ത നമിത സിനിമയോട് വിട പറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നമിത പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് കോളിവുഡില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

മുംബൈയില്‍ നിന്നുള്ള അഡ്വക്കറ്റാണ് നമിതയുടെ മനസ്സില്‍ കൂടിയിരിക്കുന്നതത്രേ. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമ്മില്‍ ആദ്യം പരിചയപ്പെട്ടത്. പിന്നീടത് പ്രണയമായി വളരുകയായിരുന്നു.

ഇതുമാത്രമല്ല, തന്റെ വിവാഹദിനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നമിത തന്നെ ഉടന്‍ പ്രഖ്യാപിയ്ക്കുമെന്നും തമിഴകത്തു നിന്ന് സൂചനകളുണ്ട്. ഇതിനൊപ്പം വെള്ളിത്തിരയോട് ഗുഡ്‌ബൈ പറയാനും താരം ആലോചിയ്ക്കുന്നുണ്ട്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിന് പിന്നാലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി വിവാഹത്തോടെ കുടുംബിനിയായി ഒതുങ്ങിക്കൂടാനാണ് തീരുമാനമെന്നും അറിയുന്നു.

English summary
If reports from Kollywood are to be believed, Namitha is deeply in love and is planning to marry the man of her choice

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam