ശരീരം മൂടി നമിതയെത്തി, ആരാധകര്‍ നിരാശരായി

By Staff

ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാത്ത നമിതയെക്കുറിച്ച്‌ ഒന്നോര്‍ത്തുനോക്കൂ. സംശയിക്കേണ്ട നമിതയ്‌ക്ക്‌ അതിനും കഴിയും. കഴിഞ്ഞ ദിവസം ഒരു ഹെയര്‍ ഓയില്‍ വിപണിയിലിറക്കുന്ന ചടങ്ങിലാണ്‌ ശരീരമാകെ മൂടുന്ന വസ്‌ത്രവുമണിഞ്ഞ്‌ നമിത പൊതു വേദിയിലെത്തിയത്‌.

മുമ്പൊക്കെ അമിതമായി ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ചായിരുന്നു നമിത പൊതുവേദികളില്‍ എത്തിയിരുന്നത്‌. വസ്‌ത്രധാരണത്തിന്റെ പേരില്‍ നമിതയും ശ്രിയയും കേള്‍ക്കേണ്ടിവന്ന പഴികള്‍ക്ക്‌ കണക്കില്ല. തമിഴ്‌നാട്‌ നിയമസഭപോലും ഇക്കാര്യം ചര്‍ച്ചചെയ്‌തിരുന്നു.

അടുത്തിടെ ഒരു പൊതുവേദിയില്‍ കാലുകള്‍ മുഴുവനായും പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ വന്ന നമിതയുടെ ചെയ്‌ത്ത്‌ പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. എന്തായാലും ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കാത്തതായിരിക്കണം പരിപാടിയെന്ന്‌ കരുതി സംഘാടകര്‍ ദേഹം മൂടിവരാനാണത്രേ നമിതയോട്‌ ആവശ്യപ്പെട്ടത്‌.

നമിത അത്‌ അക്ഷരംപ്രതി അനുസരിക്കുകയും ചെയ്‌തു. മുഴുനീളം വസ്‌ത്രം പക്ഷേ ദേഹത്ത്‌ പറ്റിപ്പിടിച്ചിരുന്നത്‌ സംഘാടകരില്‍ച്ചിലരില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു എന്നതൊഴിച്ചാല്‍ പരിപാടി പ്രശ്‌നങ്ങളൊന്നുമില്ലാതെ സമാധാനപരമായി നടന്നു.

ഗ്ലാമര്‍ അകത്താക്കി വന്നുവെന്ന്‌ മാത്രമല്ല ഫോട്ടൊയ്‌ക്കൊന്നും പോസ്‌ ചെയ്യാനും നടി നിന്നില്ല. നമിതയുടെ ഗ്ലാമര്‍ കാണാമെന്ന്‌ കരുതി പരിപാടിയ്‌ക്കെത്തിയവരൊക്കെ നിരാശരായെന്നാണ്‌ തമിഴ്‌ ചലച്ചിത്രലോകത്തെ സംസാരം.

ഒരൊറ്റ പരിപാടികൊണ്ട്‌ നിയമസഭയില്‍ വരെ ചര്‍ച്ചചെയ്യപ്പെട്ടതിനാല്‍ എന്തായാലും ഇനി ശരീരം പുറത്തുകാണിച്ച്‌ നമിത പൊതുവേദിയിലെത്തിയേക്കില്ലെന്നാണ്‌ പലരും പറയുന്നത്‌.


നമിതയുടെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X