»   » നയന്‍സിനെ വീഴ്‌ത്തി തൃഷ വീണ്ടും

നയന്‍സിനെ വീഴ്‌ത്തി തൃഷ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Nayantara
തമിഴകത്ത്‌ നയന്‍സിന്റെ കഷ്ടകാലം തുടരുകയാണ്‌. കോളിവുഡിലെ സുന്ദരിമാരെ കാല്‍ ചുവട്ടിലാക്കി നടന്നിരുന്ന നയന്‍സിന്റെ കരിയര്‍ ഗ്രാഫ്‌ മൂക്കും കുത്തി താഴേക്കാണെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍. ഏറ്റവുമവസാനം ലിംഗുസ്വാമിയുടെ പയ്യായില്‍ നിന്നും പുറത്തായതാണ്‌ നയന്‍സിന്‌ തിരിച്ചടിയായിരിക്കുന്നത്‌. ഒരു കോടി പ്രതിഫലത്തിന്‌ പരുത്തിവീരന്‍ ഫെയിം കാര്‍ത്തി നായകനാകുന്ന പയ്യായിലേക്ക്‌ നയന്‍സിനെ നിശ്ചയിച്ചപ്പോള്‍ അത്‌ വന്‍ സംഭവമായി മാറിയിരുന്നു.

കുചേലന്‍, സത്യം, ഏകന്‍ എന്നിങ്ങനെ മൂന്ന്‌ നയന്‍സ്‌ പടങ്ങള്‍ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നിട്ടും ഇത്ര വലിയ തുകയ്‌ക്ക്‌ നയന്‍സിനെ ചിത്രത്തിലേക്ക്‌ നിശ്ചയിച്ചതാണ്‌ എല്ലാവരെയും അദ്‌ഭുതപ്പെടുത്തിയത്‌.

നയന്‍സിന്‌ പകരം തൃഷയെ നായികയാക്കാനാണ്‌ ലിംഗുസ്വാമിയുടെ തീരുമാനം. കൊടി കെട്ടിയ ബോളിവുഡ്‌ താരങ്ങള്‍ വരെ പ്രതിഫലം കുറയ്‌ക്കാന്‍ തയാറാകുന്ന കാലത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു കോടി വേണമെന്ന നയന്‍സിന്റെ വാശിയാണത്രേ താരത്തിന്‌ പാരയായത്‌.

ഒരു കോടി തന്നെ പ്രതിഫലം ആവശ്യപ്പെട്ടതിന്‌ നയന്‍സിന്റെ ന്യായം വേറൊന്നാണ്‌. ലിംഗുസ്വാമി ചിത്രത്തിന്‌ വേണ്ടി രണ്ട്‌ മൂന്ന്‌ തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങള്‍ താന്‍ ഉപേക്ഷിച്ചുവെന്നും അതിനാലാണ്‌ ഈ തുക ആവശ്യപ്പെട്ടതെന്നുമാണ്‌ താരത്തിന്റെ വിശദീകരണം.

എന്തായാലും നയന്‍സിന്റെ പുറത്താകല്‍ ഏറ്റവുമധികം സന്തോഷിപ്പിയ്‌ക്കുന്നത്‌ തൃഷയെ തന്നെയാണ്‌. മുമ്പ്‌ നയന്‍സിന്റെ പടം പൊട്ടിയപ്പോള്‍ പാര്‍ട്ടി നടത്തിയ താരം ഇക്കാര്യമറിയുന്പോള്‍ എങ്ങനെ സന്തോഷിക്കാതിരിയ്ക്കും?

നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam