രജനി റോബോട്ടിന്റെ റോളില്‍
ഇന്ത്യന്‍ സ്പീല്‍ ബര്‍ഗ് ശങ്കറിന്റെ സ്വപ്ന ചിത്രമായ റോബോട്ടിലെ നായകനാര്? ഇന്ത്യന്‍ സിനിമ ലോകം ഏറെക്കാലമായി കാത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരമായി. രജനി തന്നെ ചിത്രത്തിലെ നായകനാകുമെന്നാണ് വാര്‍ത്തകള്‍.
ശിവജിയ്ക്കു ശേഷം തന്റെ അടുത്ത ചിത്രം റോബോയാണെന്ന് ശങ്കര്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ കഥയും തിരക്കഥയും പൂര്‍ത്തിയായ റോബോയില്‍
ആദ്യം കമലാഹസനെയാണ് നായകനായി നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ഇടക്കാലത്ത് കമലുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ശങ്കറിന്റെ ഈ സയന്‌സ് ഫികഷന്‍ ചിത്രം നിര്‍ത്തിവെക്കുകയും കമലിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‌തു.
പിന്നിടാണ് ഇന്ത്യന്‍ സിനിമ ലോകത്തെ തന്നെ അദ്‌ഭുതപ്പെടുത്തിയ പ്രഖ്യാപനമുണ്ടായത്. താര രാജാവ് ഷാരൂഖ് ഖാന്‍ റോബോയില്‍ അഭിനയിക്കുമെന്ന പ്രഖ്യാപനം ബോളിവുഡില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്.
ഷാരൂഖിനു ശേഷം അജിത് റോബോട്ടാകുമെന്ന് ഊഹോപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവസാനം രജനിയെത്തനെ നായകനായക്കാന്‍ ശങ്കര്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഹോളിവുഡില്‍ വന്‍ ഹിറ്റായ ടെര്‍മിനേറ്റര്‍ ചിത്രത്തിന്റെ രീതിയിലായിരിക്കും ശങ്കറിന്റെ റോബോട്ട് ജനിക്കുകയാണെന്നാണ് കരുതപ്പെടുന്നത്.
100 കോടി രൂപ ചിലവഴിച്ച് അഞ്ച് ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രം ഇന്ത്യയില്‍ നിര്‍മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ശങ്കറിന്റെ തന്നെ ശിവജിയുടെ ചിലവ് 80 കോടി രൂപയായിരുന്നു.
ലണ്ടനിലെ ആയിന്‍ഗ്രന്‍ ഇന്റര്‍നാഷണലും ഇറോസ് മള്‍ട്ടിമീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം പൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍


Click it and Unblock the Notifications