സിമ്രാനെയും ഖുശ്‌ബുവിനെയും ഇഷ്ടപ്പെടുന്ന നമിത
ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ആകെ മനംകവര്‍ന്ന താരമാണ് നമിത. ഇത്രേയേറെ ആരാധകരുള്ള നമിത തമിഴകത്തെ രണ്ട് പ്രമുഖ നടിമാരുടെ കടുത്ത ആരാധികയാണ്.
സിമ്രാനും ഖുശ്‌ബുവുമാണ് നമിതയുടെ അരാധനാ മൂര്‍ത്തികള്‍. അനായാസമായ അഭിനയശൈലിയിലൂടെയും സൗന്ദര്യത്തിലൂടെയും ഏറെക്കാലം സിമ്രാന് തമിഴകത്തെ താരറാണിപ്പട്ടം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നാണ് നമിതയുടെ വിലയിരുത്തല്‍. തമിഴകത്ത് സിമ്രാനെപ്പോലെ അല്ലെങ്കില്‍ അവര്‍ക്ക് പകരംവയ്‌ക്കാന്‍ മറ്റൊരു താരവും ഇല്ലെന്നും റോള്‍ മോഡലാക്കാന്‍ ഏറ്റവും യോഗ്യയായ താരമാണ് സിമ്രാനെന്നും ഗ്ലമാര്‍ റാണി അഭിപ്രായപ്പെടുന്നു.
ഖുശ്‌ബുവിനെക്കുറിച്ച് പറയുമ്പോഴും നമിത വാചാലയാകുന്നു. ഖുശ്‌ബു ശരിയ്‌ക്കും അനുഗ്രഹീതയാണ്. പലകാര്യങ്ങളിലും ഞാന്‍ അവരെ മാതൃകയാക്കുന്നുണ്ട്- നമിത പറഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ തെന്നിന്ത്യമുഴുവന്‍ തന്നെ ആരാധിക്കുമ്പോള്‍ നമിത സിമ്രാനെയും ഖുശ്‌ബുവിനെയും ആരാധിക്കുന്നു!
ജഗന്മോഹിനിയെന്ന ചിത്രം തന്റെ ഒരു സ്വപ്‌ന സാക്ഷാത്‌കാരമാണെന്നാണ് നമിത പറയുന്നത്. ഒരു പ്രത്യേകതരത്തിലുള്ള കഥാപാത്രവും ചമയങ്ങളുമാണ് അതിലേതെന്നും തന്റെ ആരാധകര്‍ ജഗന്മോഹിനി കണ്ടാല്‍ പൂര്‍ണ തൃപ്‌തരായിരിക്കുമെന്നും താരം പറയുന്നു. ജഗന്മോഹിനിയില്‍ ഒപ്പമഭിനയിച്ച താരങ്ങളെല്ലാം വളരെ സഹകരണത്തോടെയാണ് പെരുമാറിയതെന്നും നമിത പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications