ശ്രിയയുടെ അമ്മയാകാനും മാത്രം പ്രായമായില്ല: സ്‌നേഹ
എട്ടുവര്‍ഷമായി നടി സ്‌നേഹ ചലച്ചിത്രരംഗത്തെത്തിയിട്ട് . അരങ്ങേറ്റം കുറിച്ചത് മലയാളത്തിലാണെങ്കിലും സ്‌നേഹയെ തുണച്ചത് തമിഴകമാണ്. പിന്നീടിങ്ങോട്ട് ഒരിക്കല്‍ പോലും ചിത്രമില്ലാത്തതിന്റെ പേരില്‍ സ്‌നേഹയ്‌ക്ക് വെറുതെയിരിക്കേണ്ടിവന്നിട്ടില്ല.
ഇപ്പോള്‍ രജനികാന്തിനൊപ്പം കുചേലനിലും സ്‌നേഹ അഭിനയിക്കുന്നുണ്ട്. ഇങ്ങനെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു നടിയോട് സമപ്രായക്കാരിയായ ഒരു നടിയുടെ അമ്മയായി അഭിനയിക്കാന്‍ പറഞ്ഞാലുള്ള അവസ്ഥയെന്തായിരിക്കും. തീര്‍ച്ചയായും ആ ഓഫര്‍ നടി വേണ്ടെന്ന് വെയ്‌ക്കാനേ തരമുള്ളു.
അതുതന്നെയാണ് സ്‌നേഹയുടെ കാര്യത്തിലും സംഭവിച്ചത്. ഇപ്പോള്‍ താന്‍ യുവനടന്മാരുടെ നായികയായാണ് അഭിനയിക്കുന്നതെന്നും അതുകൊണ്ടുതന്നെ സമപ്രായത്തിലുള്ള നടിമാരുടെ അമ്മയാകാന്‍ കഴിയില്ലെന്നും സ്‌നേഹ തന്നെ സമീപിച്ച സംവിധായകനോട് തുറന്നു പറയുകയും ചെയ്‌തു.
കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്‌ക്ക് ശരത് കുമാറിന്റെ നായികയാവാനെന്ന് പറഞ്ഞാണ് സ്‌നേഹയെ വിളിച്ചത്. എന്നാല്‍ പിന്നീടാണ് നടി ശ്രിയയുടെ അമ്മയുടെ വേഷം കൂടിയാണ് ഇതോടൊപ്പം ചെയ്യേണ്ടതെന്ന കാര്യം സ്‌നേഹ അറിയുന്നത്.
പിന്നെ ഒട്ടും ആലോചിച്ചില്ല സ്‌നേഹ ചിത്രത്തില്‍ നിന്നും പിന്മാറി. ഇപ്പോള്‍ തന്നോടൊപ്പം രംഗത്തുള്ള ശ്രിയയുടെ അമ്മയായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടത് സ്‌നേഹയെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. രവികുമാറിനോടും ശരത് കുമാറിനോടുമൊക്കെയുള്ള ബഹുമാനവും ആദരവുമൊക്കെ നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്‌നേഹ ഇതിനെതിരെ പ്രതികരിച്ചുകഴിഞ്ഞു.
ഈ ചിത്രത്തില്‍ നിന്നും പിന്മാറിയെങ്കിലും വിക്രത്തെ നായകനാക്കി രവികുമാര്‍ ചെയ്യുന്ന അടുത്ത ചിത്രത്തില്‍ സ്‌നേഹയാണ് നായിക. ഈ പ്രശ്‌നം കാരണം രവികുമാറുമായോ ശരത് കുമാറുമായോ യാതൊരു പ്രശ്‌നവുമില്ലെന്നും താരം വ്യക്തമാക്കിക്കഴിഞ്ഞു.
ഇതിനിടെ ചിന്പുവിനൊപ്പം വേഷമിടുന്ന ചിലമ്പാട്ടത്തെക്കുറിച്ച് ഉയര്‍ന്നുവന്ന ഊഹാപോഹങ്ങളും നടി തള്ളിയിരിക്കുകയാണ്. മാത്രമല്ല ചിമ്പുവിനൊപ്പം ചിലമ്പാട്ടത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യവും സ്‌നേഹ സ്ഥീരീകരിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
സ്നേഹയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications