»   » യന്തിരന് ശേഷവും രജനി തിരക്കില്‍

യന്തിരന് ശേഷവും രജനി തിരക്കില്‍

Posted By:
Subscribe to Filmibeat Malayalam
Endhiran
യന്തിരന്‍ തീര്‍ത്തതിന് ശേഷവും രജനീകാന്തിന്റെ തിരക്കുകള്‍ ഒഴിയുന്നില്ല. സിനിമയും വ്യക്തി ജീവിതവും രജനിയെ ഇപ്പോഴും തിരക്കുള്ളവനാക്കുകയാണ്. മകള്‍ സൗന്ദര്യയുടെ വിവാഹമാണ് രജനി ഇപ്പോള്‍ ഏറ്റവും പ്രധാന്യം കൊടുക്കുന്നത്.

ഇതിന്റെ ഒരുക്കങ്ങള്‍ രജനി കുടുംബത്തില്‍ തകൃതിയായി നടക്കുകയാണ്. അതിന് മുന്പെ സൗന്ദര്യയുടെ ആദ്യ സംവിധാന സംരംഭമായ സുല്‍ത്താന്‍ ദ വാരിയര്‍ എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ജോലികളും രജനിയ്ക്ക് തീര്‍ക്കേണ്ടതുണ്ട്.

രജനിയും മകളും ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ജോലികള്‍ ഒച്ചര്‍ സ്റ്റുഡിയോയിലാണ് പുരോഗമിയ്ക്കുന്നത്. വമ്പന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിയ്ക്കുന്ന ഈ ആനിമേഷന്‍ ചിത്രത്തിലേക്ക് വേണ്ടി രജനിയുടെ ചില ലൈവ് ആക്ഷന്‍ സ്വീകന്‍സുകള്‍ അടുത്തുതന്നെ ചിത്രീകരിയ്ക്കും.

മലേഷ്യയില്‍ നടന്ന യന്തിരന്റെ ഓ‍ഡിയോ ലോഞ്ച് പ്രോഗ്രാമിന് ശേഷമാണ് രജനിയും മകളും ആനിമേഷന്‍ ചിത്രത്തിന്റെ ബാക്കി വര്‍ക്കുകളിലേക്ക് കടന്നിരിയ്ക്കുന്നത്. വിവാഹത്തിന് മുന്പ് സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഇരുവരുടെയും ശ്രമമെന്ന് രജനീ കുടുംബത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam