പ്രിയന്റെ തമിഴ് ചിത്രത്തില്‍ കമലഹാസന്‍
പ്രിയന്റെ തമിഴ് ചിത്രത്തില്‍ കമലഹാസന്‍
പ്രിയദര്‍ശന്റെ ചിത്രത്തില്‍ കമലഹാസന്‍ നായകനാവുന്നു. ആദ്യമായാണ് പ്രിയദര്‍ശനും കമലഹാസനും ഒന്നിക്കുന്നത്.
അന്‍പേ ശിവം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പഞ്ചതന്ത്രത്തിന് ശേഷം കമലഹാസന്‍ അഭിനയിക്കുന്ന ചിത്രമാണിത്.
മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. നേരത്തെ മോഹന്‍ലാലിനെയും കമലഹാസനെയും നായകരാക്കി ഒരു ചിത്രത്തമൊരുക്കാന്‍ പ്രിയദര്‍ശന് ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.
കമലിനെ നായകനാക്കി സമ്പൂര്‍ണ കോമഡി ചിത്രമാണ് പ്രിയദര്‍ശന്‍ ഒരുക്കുന്നത്. സംഗീത സംവിധാനം വാലിയാണ്. ഗാനങ്ങള്‍ വൈരമുത്തു രചിക്കുന്നു. ശ്രദ്ധേയനായി കഴിഞ്ഞ മലയാളി ക്യാമറാമാന്‍ രവി കെ. ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications