ഭാവന തമിഴില്‍
ഭാവന തമിഴില്‍
മലയാളത്തിലെ ഒരു മുന്‍നിര നായിക കൂടി തമിഴിലെത്തുന്നു. ദൂത് എന്ന ചിത്രത്തിലൂടെ ഭാവനയാണ് മറ്റ് മുന്‍നിരനായികമാര്‍ക്ക് പിന്നാലെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.
രാജ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായാണ് ഭാവന അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതിയില്‍ മോഡേണ്‍ വേഷത്തിലെത്തുന്ന ഭാവന രണ്ടാം പകുതിയില്‍ ഗ്രാമീണ പെണ്‍കുട്ടിയായാണ് പ്രത്യക്ഷപ്പെടുന്നത്. ദൂതിന്റെ ഇതിവൃത്തം ഒരു പ്രണയകഥയാണ്. ഭരത് ആണ് ചിത്രത്തിലെ നായകന്‍.
കാര്‍മേഘം, പൊന്‍മനം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ദൂത് ഒരുക്കുന്ന രാജ്കുമാര്‍. കാര്‍മേഘത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.
ജൂണ്‍ 15ന് ദൂതിന്റെ ചിത്രീകരണം തുടങ്ങും. മൂവാറ്റുപുഴയിലും ഒറ്റപ്പാലത്തും വച്ചാണ് ചിത്രത്തിന്റെ മിക്ക ഭാഗവും ചിത്രീകരിക്കുന്നത്.
മലയാളത്തിലെ മുന്‍നിര നടിമാരെല്ലാം തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. മീരാ ജാസ്മിന്‍ തമിഴിലെ പ്രധാനനടിയാണ്. നവ്യാനായര്‍, കാവ്യാമാധവന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയ മുന്‍നിര നടിമാരും തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെ ഗോപിക തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇവര്‍ക്ക് പിന്നാലെയാണ് ഭാവനയും തമിഴില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നത്.


Click it and Unblock the Notifications