നന്ദന തമിഴില്‍ സജീവമാവുന്നു
നന്ദന തമിഴില്‍ സജീവമാവുന്നു
മീരാ ജാസ്മിന്‍, നയന്‍താര, അസിന്‍ തുടങ്ങിയ മലയാള നടിമാര്‍ക്കു പിന്നാലെ നന്ദനയും തമിഴില്‍ സജീവമാവുന്നു. മലയാളത്തില്‍ കാര്യമായ അവസരങ്ങളൊന്നുമില്ലെങ്കിലും തമിഴില്‍ നന്ദനക്ക് അരഡസനോളം ചിത്രങ്ങളില്‍ നായികയാവാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
ശിവാജി ഗണേശന്റെ ചെറുമകന്‍ ദുഷ്യന്തിന്റെ നായികയായി അഭിനയിച്ച സക്സസ് എന്ന ചിത്രത്തിലൂടെയാണ് നന്ദന തമിഴിലെത്തിയത്. ഇപ്പോള്‍ യുവതാരങ്ങളുടെ നായികയായി ഏതാനും ചിത്രങ്ങളിലാണ് നന്ദന അഭിനയിക്കുന്നത്.
നന്ദന നായികയാവുന്ന സാതുര്യന്‍ എന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ഭാരതിരാജയുടെ മകനാണ് ഈ ചിത്രത്തിലെ നായകന്‍. രമണ നായകനാവുന്ന മനസുക്ക് തെരിയും എന്ന ചിത്രത്തിലാണ് നന്ദന ഇപ്പോള്‍ അഭിനയിക്കുന്നത്. വാസന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ നടന്നുവരികയാണ്.
ശ്യാമിന്റെ നായികയായി നന്ദന വേഷമിടുന്ന ചിത്രമാണ് എബിസിഡി. അപര്‍ണയാണ് ചിത്രത്തിലെ മറ്റൊരു നായിക. ഏറെ പ്രതീക്ഷയാണ് നന്ദനക്ക് ഈ ചിത്രത്തിലുള്ളത്. യുവനായകനായ ബാലയോടൊപ്പം രണ്ടു ചിത്രങ്ങളില്‍ നന്ദന അഭിനയിക്കുന്നുണ്ട്.
സ്നേഹിതന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ നന്ദനക്ക് മലയാളത്തില്‍ തുടര്‍ന്ന് നല്ല അവസരങ്ങളൊന്നും ലഭിച്ചില്ല. സ്വപ്നം കൊണ്ടാരു തുലാഭാരം, സേതുരാമയ്യര്‍ സിബിഐ, കല്യാണക്കുറിമാനം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങളിലെ നന്ദനയുടെ വേഷങ്ങള്‍ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ മലയാളത്തില്‍ നിന്ന് വ്യത്യസ്തമായി നന്ദനക്ക് തമിഴില്‍ ഒന്നിനു പിറകെ ഒന്നായി അവസരങ്ങള്‍ ലഭിക്കുകയാണ്.


Click it and Unblock the Notifications